governor

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്കുള്ള സി.പി.എം പ്രതിനിധികളെ ഗവർണർ പി.സദാശിവം ഒഴിവാക്കിയതിൽ പ്രതിഷേധം. സി.പി.എം നോമിനികളായ ഷിജുഖാനെയും അഡ്വ.ജി. സുഗുണനെയുമാണ് ഗവർണർ ഒഴിവാക്കിയത്. ആർ.എസ്.എസ് സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇവരെ ഒഴിവാക്കിയതെന്നും സംഘപരിവാർ ആഭിമുഖ്യമുളളവരെയാണ് പകരം നിയമിച്ചതെന്നും സി.പി.എം ആരോപിച്ചു.

ഗവർണറുടെ ചുമതല രാഷ്ട്രീയ താത്പര്യത്തിന് വിനിയോഗിച്ചു. സർവകലാശാല നൽകുന്ന പാനലിൽ നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കീഴ്‌വഴക്കം ലംഘിച്ചെന്നും സി.പി.എം നേതൃത്വം കുറ്റപ്പെടുത്തി.