1. ചന്ദ്രയാന്‍ 2ന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി. നാലാം തവണയാണ് ചന്ദ്രയാന്‍ 2ന്റെ സഞ്ചാര പാത വീണ്ടും ഉയര്‍ത്തിയത്. ഭൂമിയില്‍ നിന്നും 277 കിലോമീറ്റര്‍ അടുത്ത ദൂരവും 89,472 കിലോമീറ്റര്‍ കൂടിയ ദൂരവുമായ ഭ്രമണപഥത്തില്‍ ചന്ദ്രയാനെ എത്തിച്ചതായി ഐ.എസ്.ആര്‍.ഒ. അവസാനത്തേതും അഞ്ചാമത്തേതും ആയ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച നടക്കും. അതിനു ശേഷം ഈ മാസം 14ന് ആണ് ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക
2 എറണാകുളം ഡി.ഐ.ജി ഓഫീസ് ലാത്തിച്ചാര്‍ജിലെ പരാതികള്‍ അന്വേഷിക്കാന്‍ സി.പി.ഐ കമ്മിഷനെ നിയോഗിച്ചു. കെ.പി രാജേന്ദ്രന്‍, വി. ചാമുണ്ണി, പി.പി സുനീര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിഷന്‍ ആവും സംഭവം അന്വേഷിക്കുക. ഇന്ന് രാവിലെ ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. റിപ്പോര്‍ട്ടിംഗ് വേളയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു
3 ലാത്തിചാര്‍ജ് നടന്നത് താന്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടവെ. സംഭവത്തെ കുറിച്ച് മാദ്ധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ തനിക്ക് അതേ കുറിച്ച് അറിയില്ലായിരുന്നു. ഇതാണ് താന്‍ ഒഴിഞ്ഞു മാറി എന്ന രീതിയില്‍ മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് എന്നും കാനം. കാനത്തിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ കാരണം ആയി എന്ന് അസിസ്റ്റന്‍ സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു
4 അമ്പൂരി കൊലക്കേസില്‍ മരിച്ച രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. മൂന്നു ഭാഗങ്ങളായി ഉപേക്ഷിച്ച മൊബൈല്‍ ഫോണാണ് കണ്ടെത്തിയത്. പ്രതികളുമായി അമ്പൂരി വാഴിച്ചല്‍ മേഖലയില്‍ തിരച്ചില്‍ നടത്തുന്നുക ആണ്. നേരത്തെ യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയര്‍, മറവ് ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ മുഖ്യപ്രതി അഖിലിന്റെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തിരുന്നു
5 ആദ്യം അഖിലിനെ വീടിന്റെ പരിസരത്ത് എത്തിച്ചു. യുവതിയുടെ മൃതശരീരം കൊണ്ടു പോയ വഴി അഖില്‍ വിശദീകരിച്ചു. പിന്നാലെ എത്തിയ ആദര്‍ശ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയറും, കുഴി എടുക്കാന്‍ ഉപയോഗിച്ച പിക്കാസ്, മണ്‍വെട്ടി, കമ്പി തുടങ്ങിയവയും കാണിച്ചു കൊടുത്തു. വീടിന്റെ പരിസരത്ത് നിന്ന് രാഹുല്‍ കാണിച്ചു കൊടുത്ത യുവതിയുടെ ചെരുപ്പ് ആദര്‍ശ് തിരിച്ചറിഞ്ഞു
6 കല്ലേക്കാട് എ.ആര്‍ ക്യാംപിലെ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ 7 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എം.റഫീഖ്, ഹരിഗോവിന്ദ്, ശ്രീജിത്ത്, വൈശാഖ്, ജയേഷ്, മഹേഷ്, മുഹമ്മദ് ആസാദ് എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണം എന്ന് പാലക്കാട് എസ്.പി ജി. ശിവവിക്രം. ആദിവാസി വിഭാഗത്തില്‍ പെട്ട കുമാറിന്റെ ആത്മഹത്യയില്‍ ആണ് നടപടി. സസ്‌പെന്‍ഡ് ചെയ്തത് കുമാറിന്റെ ഫോണ്‍ വാങ്ങി വച്ചവരേയും, ഫോണ്‍ നിലത്തിട്ടവരേയും.
7 ക്രൈംബ്രാഞ്ചും, ഡി.സി.ആര്‍.ബിയും കേസ് അന്വേഷിക്കും. ജാതി വിവേചനം കണ്ടെത്തിയിട്ടില്ല എന്ന് പാലക്കാട് എസ്.പി. കുടുംബത്തിന്റെ പരാതി പ്രത്യേക സംഘം അന്വേഷിക്കും. അതേസമയം, പൊലീസ്‌ക്കാര്‍ക്ക് എതിരായ നടപടി തൃപ്തികരമല്ല എന്ന് കുമാറിന്റെ കുടുംബം. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം കുറ്റക്കാര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിനെയും സമീപിക്കും എന്ന് കുമാറിന്റെ ഭാര്യ സജിനി. കുമാര്‍ വംശീയ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട് എന്നും മേലുദ്യോഗസ്ഥരില്‍ നിന്നും അപമാനം ഏറ്റു വാങ്ങിയതായും ഭാര്യ പ്രതികരിച്ചിരുന്നു. കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു.
8 കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം അനുവദിക്കാമെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ തള്ളി ഇന്ത്യ. കുല്‍ഭൂഷണിനെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ജയിലില്‍ കാണുന്നതിനുള്ള വ്യവസ്ഥകളാണ് വിദേശകാര്യ മന്ത്രാലയം തള്ളിയത്. നയതന്ത്ര പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണിനെ സ്വതന്ത്രമായി കാണാന്‍ അനുവാദം വേണം എന്നാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം
9 അതേസമയം, കുല്‍ഭൂഷണിനെ ഇന്ത്യന്‍ പ്രതിനിധികള്‍ ഉടന്‍ കണ്ടേക്കില്ല. പാകിസ്ഥാന്‍ വാഗ്ദാനം അന്താരാഷ്ട്ര കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചു വരിയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ അറിയിച്ചിരുന്നു. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുന പരിശോധിക്കണം എന്നും ജാദവിനു നയതന്ത്ര സഹായം നല്‍കാന്‍ അനുവദിക്കണം എന്നുമുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്നതിനു രണ്ടാഴ്ചയ്ക്കു ശേഷമാണു നയതന്ത്ര ബന്ധം അനുവദിക്കാം എന്ന പാകിസ്ഥാന്‍ വാഗ്ദാനം