ലക്നൗ∙ മുത്തലാഖ് ചൊല്ലിയതിന് ഉത്തർപ്രദേശിൽ കേസ്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിക്കാണ്ടുള്ള ബിൽ നിയമമായതിനു ശേഷമുള്ള ആദ്യ കേസാണിത്. ഭാര്യയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് ഇക്രം എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തത്. സ്ത്രീധന തർക്കം തീർക്കാൻ ദമ്പതികളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഉടനെ ഇക്രം ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നും പരാതിയിൽ പറയുന്നു. കുറ്റം തെളിഞ്ഞാൽ മൂന്നു വർഷം തടവാണ് പ്രതിക്ക് ലഭിക്കുക.