ന്യൂഡൽഹി: 2018ലെ ആഗോള ജി.ഡി.പി റാങ്കിംഗിൽ ഇന്ത്യ ഏഴാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. 2017ൽ ഇന്ത്യ ആറാമത്തെ വലിയ സമ്പദ്ഘടനയായിരുന്നുവെന്നും വേൾഡ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. റാങ്കിംഗിൽ യു.എസ് ആണ് ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യൺ ഡോളറാണ് 2018ൽ യു.എസിലെ മൊത്ത ആഭ്യന്തര ഉത്പാദനം. 13.6 ട്രില്യൺ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ട്രില്യൺ ഡോളറുമായി ജപ്പാൻ മൂന്നാം സ്ഥാനമാണുള്ളത്. ജർമനിക്കാണ് നാലാംസ്ഥാനം (3.99 ട്രില്യൺ ഡോളർ). 2018ൽ യു.കെയുടേത് 2.8 ട്രില്യൺ ഡോളറും(അഞ്ചാംസ്ഥാനം) ഫ്രാൻസിന്റെ ജി.ഡി.പി 2.8 ട്രില്യൺ ഡോളറുമായിരുന്നു(ആറാംസ്ഥാനം). ഏഴാംസ്ഥാനത്തുള്ള ഇന്ത്യയുടെ ജി.ഡി.പി 2.7 ട്രില്യൺ ഡോളറായിരുന്നു. ലോകത്ത് വേഗത്തിൽ വളരുന്ന സമ്പദഘടനയുടെ പട്ടികയിൽ ഇന്ത്യയുണ്ടെങ്കിലും മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച ഏഴ് ശതമാനത്തിൽ ചുരുങ്ങുമെന്നാണ് വിലയിരുത്തൽ.
യു.എസ് - 20.5 ട്രില്യൺ ഡോളർ (മൊത്ത ആഭ്യന്തര ഉത്പാദനം)
ചൈന - 13.6 ട്രില്യൺ ഡോളർ
ജപ്പാൻ - 5 ട്രില്യൺ ഡോളർ
ജർമനി - 3.99 ട്രില്യൺ ഡോളർ
യു.കെ - 2.8 ട്രില്യൺ ഡോളർ
ഫ്രാൻസ് - 2.8 ട്രില്യൺ ഡോളർ
ഇന്ത്യ - 2.7 ട്രില്യൺ ഡോളർ