കലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തുന്ന മെർജ് 4 എന്ന സോക്സ് കമ്പനി ഗണപതിയുടെ ചിത്രം പതിച്ച സോക്സ് പുറത്തിറക്കിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇന്ത്യൻ അമേരിക്കൻ സംഘത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉൽപ്പന്നം കമ്പനി പിൻവലിക്കുകയും നിരുപാധികം മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു.
മെർജ് 4 സി.ഇ.ഒ സിൻഡി ബസൻഹാർട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉൽപ്പന്നത്തിന്റെ വിൽപ്പന നിർത്തിവച്ചതായും സംഭവത്തിൽ മാപ്പപേക്ഷിക്കുന്നതായും വ്യക്തമാക്കുന്നത്. ഇതുമൂലം ഹിന്ദു സമുദായത്തിന് ഇതുമൂലം ഉണ്ടായ വിഷമത്തിൽ വേദനിക്കുന്നതായും സിൻഡി കൂട്ടിച്ചേർത്തു. 11 മുതൽ 20 ഡോളർ വരെയാണ് ഒരു ജോഡി സോക്സിന് വില നിശ്ചയിച്ചിരുന്നത്. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് പ്രതിഷേധക്കാർ രംഗത്ത് വരികയായിരുന്നു.
ഹിന്ദു സ്റ്റേറ്റ്സ് മാൻ രാജൻ സെഡായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. മെർജ് 4 ഉൾപ്പെടെയുള്ള സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ മതപരമായ പരിശീലനത്തിനയയ്ക്കണമെന്ന് സെഡ് പറഞ്ഞു. ഹിന്ദുക്കൾ ആരാധിക്കുന്ന ഗണേശ ഭഗവാനെ അധിക്ഷേപിക്കുന്ന തരത്തിൽ പാദത്തെ കവർ ചെയ്യുന്ന സോക്സിൽ ചിത്രീകരിച്ചത് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയതായും സെഡ് വ്യക്തമാക്കി. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് കമ്പനി ആ ഉൽപ്പന്നത്തിന്റെ വിൽപ്പന നിർത്തിവയ്ക്കുകയായിരുന്നു.