നിലവിലെ അന്വേഷണം ശരിയല്ലെന്നതിനുള്ള വസ്തുതകൾ സിംഗിൾ ബെഞ്ചിനു മുന്നിൽ ഉണ്ടായിരുന്നില്ല.
സിംഗിൾബെഞ്ച് കേസ് ഡയറി പരിശോധിച്ചല്ല തീരുമാനമെടുത്തത്.
ഇത്തരം കേസുകളിൽ ജാഗ്രത കാട്ടണമെന്നും അസാധാരണ സാഹചര്യമുണ്ടെങ്കിൽ പരിഗണിക്കണമെന്നുമുള്ള സുപ്രീം കോടതി നിർദ്ദേശം പാലിച്ചില്ല.
സർക്കാരിന് മറുപടി സത്യവാങ്മൂലത്തിന് അവസരം നൽകിയില്ല.
ഗൂഢാലോചന പൊലീസ് അന്വേഷിച്ചില്ലെന്ന് പരാതി പറയുന്ന ഹർജിക്കാർ ആരെയും കക്ഷിയാക്കിയില്ല.
തിടുക്കത്തിൽ സി.ബി.ഐ അന്വേഷണം നിർദ്ദേശിക്കേണ്ട ആവശ്യം കാണുന്നില്ല.
മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തയുടൻ ആയുധങ്ങൾ കണ്ടെടുത്തില്ലെന്നതാണ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനം. എന്നാൽ സംഭവം നടന്ന് മൂന്ന് ആഴ്ചകൾക്കുള്ളിൽ ആറു പ്രതികളെ അറസ്റ്റ് ചെയ്ത് ആയുധങ്ങൾ കണ്ടെത്തിയിരുന്നു.