പുതിയ വീട് പണിയുമ്പോൾ മറ്റുള്ളവയിൽ നിന്ന് എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാൽ വെറൈറ്റിക്ക് വേണ്ടി ചെയ്തത് അബദ്ധമായാലോ. അങ്ങനെ അബദ്ധം പറ്റിയ ചില ഡിസൈനുകളെക്കുറിച്ചാണ് റിയൽ എസ്റ്റേറ്റ് ഏജന്റായ വനെസ വാൻ വിങ്കിൾ തന്റെ പേജിലൂടെ വിവരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ഇത്തരത്തിൽ ധാരാളം ഡിസൈനുകൾ കണ്ടിട്ടുണ്ടെന്ന് വനേസ പറയുന്നു. എന്നാൽ ഇത്രത്തോളം ഡിസൈൻ ചെയ്ത് കുളമാക്കിയവ കണ്ടിട്ടില്ലെന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് വനെസ കുറിച്ചിരിക്കുന്നത്.
ചിത്രങ്ങൾ കാണുന്നവരും വനേസ പറയുന്നതിൽ കാര്യമുണ്ടെന്ന് സമ്മതിക്കും. ബാർ കൗണ്ടറിനോടു ചേർന്ന് നിർമ്മിച്ച ടോയ്‌ലെറ്റും ഒരാൾക്കു പോലും മര്യാദയ്ക്കു കടക്കാൻ കഴിയാത്ത വിധം ഇടുങ്ങി നിർമ്മിച്ച ടോയ്‌ലെറ്റും ബെഡ്‌റൂമിനോടു ചേർന്നു നിർമ്മിച്ച ബാത്ടബ്ബും പശുവിന്റെ രൂപത്തിൽ പെയിന്റ് ചെയ്ത അടുക്കളയുമൊക്കെ കാണുമ്പോഴാണ് സംഗതി തമാശയല്ലെന്ന് മനസിലാവുക.