ന്യൂയോർക്ക്: ലെെംഗിക ഉൽപ്പന്നങ്ങളുടെ പരസ്യവിതരണത്തിൽ പക്ഷപാതം കണിക്കുന്നുവെന്ന് ആരോപിച്ച് ലൈംഗിക ഉപകരണങ്ങൾ വിൽക്കുന്ന കമ്പനികൾ രംഗത്ത്. സ്ത്രീകൾ ലക്ഷ്യമിട്ടുള്ള ലെെംഗിക ഉപകരണങ്ങൾ വിൽക്കുന്ന കമ്പനിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫേസ്ബുക്കിന്റെ സ്ത്രീ-പുരുഷ വിവേചനം കാരണം തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പരസ്യം ചെയ്യാൻ സാധിക്കുന്നില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. ഫേസ്ബുക്കിന്റെ ന്യൂയോർക്കിലുള്ള ഒാഫീലിന്റെ മുന്നിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പുരുഷന്മാരുടെ ലൈംഗിക സൗഖ്യം മാത്രമാണ് ഫെയ്‌സ്ബുക്കിന്റെ നയങ്ങൾ പിന്തുണയ്ക്കുന്നതെന്നാണ് അവർ പ്രധാനമായി ഉയർത്തിക്കാട്ടുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഈ കമ്പനികളെല്ലാം ചേർന്ന് 'അപ്രൂവ്ഡ്, നോട്ട് അപ്രൂവ്ഡ്' എന്ന പേരിൽ ഒരു വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സെക്‌സ്‌ടോയ്, വെൽനെസ് ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ സെന്‍സര്‍ ചെയ്യുകയാണെന്നും ഇവർ ആരോപിക്കുന്നു.
ഫേസ്ബുക്ക് ഒഴിവാക്കിയതും അംഗീകരിച്ചതുമായ പരസ്യത്തിന്റെ ചിത്രം ഉയർത്തിയാണ് കമ്പനികൾ ഫേസ്ബുക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. ലൈംഗിക സൗഖ്യവും, വിദ്യാഭ്യാസവും അശ്ലീലമല്ല', എല്ലാ രതിമൂർച്ഛകളും ഒരുപോലെയാണ് എന്ന മുദ്യാവാക്യങ്ങളും ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. പല പരസ്യങ്ങളും വിചിത്രമായ കാരണങ്ങൾ പറഞ്ഞ് ഫേസ്ബുക്ക് തഴയുകയായിരുന്നു. അതേസമയം പുരുഷ ലൈംഗികതയ്ക്ക് വേണ്ടിയുള്ള പരസ്യങ്ങൾക്ക് അംഗീകാരം നല്‍കിയിട്ടുമുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.