ഔഷധ - പോഷക സമ്പന്നമാണ് ജാതിപത്രി. രോഗപ്രതിരോധത്തിനും രോഗശമനത്തിനും മികച്ചത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നിയാസിൻ, നാരുകൾ, ഫോളേറ്റ്, വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, കോപ്പർ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക്, എന്നീ ഘടകങ്ങൾ ജാതിപത്രിയിലുണ്ട്. നാരുകളാൽ സമ്പന്നമായതിനാൽ ദഹനം സുഗമമാക്കും, ഒപ്പം ഗ്യാസ്ട്രബിൾ, അസിഡിറ്രി എന്നിവയെ പ്രതിരോധിക്കും. വയറിളക്കവും ഛർദ്ദിയുമുള്ളപ്പോൾ ജാതിപത്രിയിട്ട ചെറുചൂടുവെള്ളം കുടിക്കാം. രക്തപ്രവാഹം സുഗമമാക്കാനും വിളർച്ച പരിഹരിക്കാനും ജാതിപത്രി സഹായിക്കും.
കിഡ്നി സ്റ്റോണുകളില്ലാതാക്കാൻ ജാതിപത്രിക്ക് കഴിവുണ്ട്. ഇതിലുള്ള സിങ്ക് വിശപ്പ് വർദ്ധിപ്പിക്കും. ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് മാരകരോഗങ്ങളെ അകറ്റും. വിറ്റാമിൻ ബി കോംപ്ളക്സ് അടങ്ങിയിട്ടുള്ളതിനാൽ സ്ട്രെസ് അകറ്റും. സ്ട്രെസ് , ടെൻഷൻ എന്നിവയകറ്റുന്ന സെറാട്ടണിൻ ഹോർമോൺ ഉത്പാദനത്തിനും സഹായിക്കുന്നു. ഇതിലുള്ള മൈറിസ്റ്റിനിൻ ന്യൂറോണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു, മോണരോഗങ്ങൾക്ക് പ്രതിവിധിയുമാണ്. ചുമ, കഫക്കെട്ട് എന്നിവയകറ്റും.