social-media

തിരുവനന്തപുരം : തലസ്ഥാന ജില്ലയിൽ നോട്ടുകെട്ടുകൾ പറന്നെത്തിയ അസാധാരണ സംഭവം. തിരുവനന്തപുരം കല്ലറയിലാണ് എ.ടി.എമ്മിന് സമീപത്തുള്ള കടയുടെ മുന്നിലേക്ക് നോട്ടുകൾ പറന്നെത്തിയത്. ഹിജാസ് അഹമ്മദ് എന്ന വ്യക്തി നടത്തുന്ന മുർക്കോ എന്ന സ്ഥാപനത്തിന് മുന്നിലാണ് നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് കടയിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ നോട്ടുകൾ പറന്നുവന്ന് വീഴുന്നതായി കണ്ടെത്തുകയായിരുന്നു. കടയുടമ നോട്ടുകൾ ശേഖരിക്കുകയും ആരും അന്വേഷിച്ച് വരാത്തതിനെ തുടർന്ന് പാങ്ങോട് പോലീസ് സ്‌റ്റേഷനിലെത്തി കൈമാറുകയും ചെയ്തു.