police

ന്യൂഡൽഹി: ഹരിയാനയിലെ ഹിസാറിലെ സൈനിക ക്യാമ്പിന്റെ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമാർക്ക് കൈമാറിയ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ മഹതാബ് (28),റാഗിബ് (34),ഖാലിദ് (25), എന്നിവരാണ് അറസ്റ്റിലായത്. സൈനിക ക്യാമ്പിന്റെയും, സൈനികരുടെയും, ഇവരുടെ പതിവ് ഡ്യൂട്ടിയുടെയും ചിത്രങ്ങളും വീഡിയോകളും പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആഗസ്റ്റ് ഒന്നിനാണ് ഇവർ അറസ്റ്റിലായത്.

ഇവർ ഒരാഴ്ചയായി ഹിസാർ കന്റോൺമെന്റിൽ സിവിൽ കൺസ്ട്രക്ഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.വാട്‌സാപ്പ് കോളുകൾ വഴി പാകിസ്ഥാൻ ഏജന്റുമാരുമായി ഇവർ ബന്ധം പുലർത്തിയിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.