റായിപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. രജ്നന്ദഗൻ ജില്ലയിൽ പുലർച്ചെ ആറിനായിരുന്നു വെടിവയ്‌പ്. പ്രത്യേക സുരക്ഷാ വിഭാഗമായ ഡിസ്‌ട്രിക്‌ട് റിസർവ് ഗാർഡ് ( ഡി.ആർ.ജി) ആണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്.
ഏറെ നേരം നീണ്ടു നിന്ന വെടിവയ്‌പ്പിൽ ഇതുവരെ ഏഴോളം മാവോയിസ്‌റ്റുകളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. എ.കെ-47 അടക്കമുള്ള നിരവധി ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തതായി മാവോയിസ്‌റ്റ് വിരുദ്ധ സേന ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ പി.സുന്ദരരാജ് വ്യക്തമാക്കി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.