kaumudy-news-headlines
Kaumudy News Headlines

1. വാഹനം ഇടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചത് ശ്രീംറാം തന്നെയെന്ന് പൊലീസിന്റെ സ്ഥീരീകരണം. ശ്രീറാം ആണ് വാഹനം ഓടിച്ചത് എന്ന് ദൃക്സാക്ഷികള്‍ നേരത്തെ പറഞ്ഞിരുന്നു. 10 മണിക്കൂറിന് ശേഷമാണ് വാഹനം ഓടിച്ചത് ശ്രീറാം എന്ന് പൊലീസിന് സ്ഥിരീകരിക്കാന്‍ ആയത്. ശ്രീറാമിന്റെ രക്ത സാമ്പിളും പൊലീസ് ശേഖരിച്ചു. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിള്‍ ശേഖരിച്ചത്. ശ്രീറാമിന്റെ മൊഴി ഡി.സി.പി രേഖപ്പെടുത്തി. ആരാണ് വാഹനം ഓടിച്ചത് എന്ന് പൊലീസിന് വ്യക്തത ഉണ്ടെന്ന് ഡി.ജി.പി. പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും എന്നും ഡി.ജി.പി പ്രതികരിച്ചു.


2. പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം. ഗുരുതരമായ അപകടം ഉണ്ടാക്കിയിട്ടും ശ്രീറാമിന്റെ രക്ത സാമ്പിള്‍ ശേഖരിക്കാന്‍ പൊലീസ് തയ്യാറായില്ല. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ പൊലീസ് അനുവദിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചിട്ടും കേസ് എടുക്കാതെ വിട്ടയച്ചു.വീട്ടിലേക്ക് വിട്ടയച്ച യുവതിയെ 4 മണിക്കൂറിന് ശേഷമാണ് തിരിച്ചു വിളിച്ചത്. ശ്രീറാം അമിതമായി മദ്യപിച്ചിരുന്നു എന്ന് ദൃക്സാക്ഷികള്‍. കാല്‍ നിലത്തുറയ്ക്കാന്‍ കഴിയാത്ത വിധമാണ് ശ്രീറാം കാറില്‍ നിന്ന് പുറത്തിറങ്ങിയത് എന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍.
3 മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തി. ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ മെഡിക്കല്‍ പരിശോധന നടത്തിയില്ല. പൊലീസ് തന്നെ യുവതിയെ വിട്ടയച്ചു എന്നും ഡോക്ടര്‍. ഇന്ന് പുലര്‍ച്ചെയാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിനെ വാഹനം ഇടിച്ചത്. 12മണിയോടെ ആണ് സംഭവം. വഫാ ഫീറോസ് എന്ന് സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തതാണ് കാര്‍. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു എന്ന് പൊലീസ്.
4. സിറാജ് പത്രത്തിന്റെ തിരുവന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അനുശോചിച്ച് സംസ്ഥാനത്തെ മന്ത്രിമാരും നേതാക്കളും. മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാലത്തില്‍ ഉള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാദ്ധ്യമ പ്രവര്‍ത്തകനെ ആണ് നഷ്ടമായത് എന്നും മുഖ്യമന്ത്രി.
5. ബഷീറിന്റെ അപകടത്തിന് കാരണക്കാര്‍ ആയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ബഷീറിന്റെ അപകടം വിശദമായി അന്വേഷിക്കണം എന്ന സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണ്. ബഷീറിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ കുടുംബാ അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്ക് ചേരുന്നു എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
6. അതേസമയം, ശ്രീറാം നിയമ നടപടികള്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ കുറ്റപ്പെടുത്തല്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നിയമം പാലിക്കുന്നതില്‍ മാതൃക ആകേണ്ടവര്‍. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും ഉദ്യോഗസ്ഥ വീഴ്ച പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു.
7. സംസ്ഥാനത്ത് രാഷ്ട്രീയ വൈരാഗ്യത്തില്‍ വേരൂന്നിയ കൊലപാതകങ്ങള്‍ കൂടി വരുന്നു എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കൊലയ്ക്ക് അക്രമികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ നടുക്കം ഉണ്ടാക്കുന്നത്. ഇത്തരം കേസുകളില്‍ കുറ്റവാളികളെ എത്രയും വേഗം പിടികൂടി വിചാരണ നടത്തി ശിക്ഷിച്ചാലേ നാട്ടിലെ നിയമ നടത്തിപ്പ് സംവിധാനത്തില്‍ പൗരന്മാര്‍ക്ക് വിശ്വാസം ഉണ്ടാകൂ. ചെറുപ്രായത്തില്‍ ഷുഹൈബ് ക്രൂരമായി കൊലച്ചെയ്യപ്പെട്ടതില്‍ അങ്ങേയറ്റം വിഷമം ഉണ്ട് എന്നും കോടതി. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം സര്‍ക്കാരിന്റെ ചുമതലയാണ്. നീതിയുക്തം അല്ലാത്ത അന്വേഷണം നിയമ നടത്തിപ്പിനെ പരിഹസിക്കലാകും. പൗരവകാശം സംരക്ഷിക്കാന്‍ കോടതിക്ക് ഉള്ള ബാധ്യതയും അധികാരവും സൂക്ഷമതയോടെ വിനിയോഗിക്കണ്ടത് എന്നും കോടതി. ഷുഹൈബ് വധക്കേസിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍.
8. ഉന്നാവ് വാഹനാപകടം പുനഃസൃഷ്ടിച്ച് സി.ബി.ഐ. റായ്ബറേലിക്കടുത്ത് അപകട പുനരാവിഷ്‌കാരം നടത്തിയത് സി.ബി.ഐയും കേന്ദ്ര ഫോറന്‍സിക് സംഘവും ചേര്‍ന്ന്. ട്രക്കിന്റെ പിന്‍ഭാഗം പെണ്‍കുട്ടി സഞ്ചരിച്ച കാറിന്റെ മുന്നില്‍ ഇടിച്ചത് എങ്ങനെ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം. വിദഗ്ധനായ ഡ്രൈവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ വാഹനം ഇടിപ്പിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.