ramesh-chennithala

തിരുവനന്തപുരം: യുവ ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ സഞ്ചരിച്ച കാറിടിച്ച് മരിച്ച മാദ്ധ്യമപ്രവർത്തകന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അതോടൊപ്പം ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

യുവമാധ്യമ പ്രവര്‍ത്തകന്‍ ബഷീർ വാഹനമിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ട പോലീസ് നടപടിയിൽ ഉണ്ടായ വീഴ്ചയെക്കുറിച്ചു അന്വേഷിക്കണം. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി വേണം. അടുത്ത കാലത്തുണ്ടായിരുന്ന ഉണ്ടായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെ വീഴ്ച പ്രകടമായിരുന്നു.

ഒന്നുകിൽ നിഷ്‌ക്രിയത്വം അല്ലെങ്കിൽ അതിക്രമം എന്ന നയമാണ് പോലീസ് നടപ്പിലാക്കുന്നത്.പൊറുക്കാനാവാത്ത വീഴ്ചകൾ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവതരമാണ്. ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്. ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭാര്യക്ക് സര്‍ക്കാർ ജോലി നല്‍കണം.