gold

ദുബായ്: ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 18 ദിർഹം (3.5ലക്ഷത്തോളം) വിലവരുന്ന നെക്ലേസ് മോഷ്ടിച്ച ഇന്ത്യക്കാരൻ പിടിയിൽ. പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ പ്രകാരം 27കാരനായ ഇന്ത്യക്കാരൻ കഴിഞ്ഞമാസം 22നാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ആഭരണങ്ങൾ കടലിലെറിഞ്ഞെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്

ആഭരണങ്ങൾ മോഷണം പോയതായി സംശയം തോന്നിയ മാനേജ്‌മെന്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് രണ്ട് നെക്ലേസുകൾ ജീവനക്കാരൻ മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ നാഇഫ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മനേജ്‌മെന്റ് ചോദ്യം ചെയ്തപ്പോൾ തന്നെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.