കോഴിക്കോട്: ഉപഭോക്താക്കൾക്ക് കൈവശമുള്ള പഴയ സ്വർണം മൂല്യത്തിൽ കുറവ് വരാതെ ഉയർന്ന വിലയ്ക്ക് വില്‌ക്കാനും മാറ്റി വാങ്ങാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അവസരമൊരുക്കുന്നു. ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ സ്വർണാഭരണവും മൂല്യത്തിൽ മാറ്റമില്ലാതെ മാറ്റിവാങ്ങാം.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളും പദ്ധതി ലഭ്യമാണ്. കാരറ്റ് അനലൈസർ ഉപയോഗിച്ച് പഴയ സ്വർണത്തിന്റെ കാരറ്റ് കണക്കാക്കിയ ശേഷം, മൂല്യത്തിന് അനുസരിച്ച് ഉയർന്ന വില നൽകും. പഴയ സ്വർണം വില്‌ക്കുകയാണെങ്കിൽ സ്‌പോട്ട് പേമെന്റ് സംവിധാനം വഴി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഉടനടി പണം അയയ്ക്കുന്ന സൗകര്യവും ഷോറൂമുകളിലുണ്ട്. ചെറുകിട കച്ചവടക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഉപഭോക്താക്കൾക്ക് യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള വില ഉറപ്പുനൽകുകയാണ് പദ്ധതിയിലൂടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയ്യുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. മലബാർ ഗോൾഡിൽ നിന്ന് സ്വർണം വാങ്ങുന്ന ഓരോ ഉപഭോക്താവിനും കൃത്യവും സുതാര്യവുമായ ബിൽ നൽകുന്നുണ്ട്. ഇതിലൂടെ സ്വർണാഭരണങ്ങൾക്ക് ബൈബാക്ക് ഗ്യാരന്റി, ഇൻഷ്വറൻസ്, ആജീവനാന്ത മെയിന്റനൻസ് എന്നിവയും കമ്പനി ഉറപ്പുനൽകുന്നു. ലോകത്തെ ഏറ്റവും വലിയ അഞ്ച് ജുവലറി ഗ്രൂപ്പുകളിലൊന്നാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. പത്തു രാജ്യങ്ങളിലായി മലബാർ ഗോൾഡിന് 250ലേറെ ഷോറൂമുകളുണ്ട്.
വിലക്കയറ്റത്തിൽ
നിന്ന് രക്ഷനേടാം
സ്വർണവില വർദ്ധനയിൽ നിന്ന് രക്ഷനേടാൻ വിലയുടെ പത്തു ശതമാനം മുതൽ നൽകി ആഭരണങ്ങൾ അഡ്വാൻസായി ബുക്ക് ചെയ്യാനുള്ള സൗകര്യം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിലുണ്ട്. ബുക്ക് ചെയ്‌ത ആഭരണങ്ങൾ വാങ്ങുമ്പോൾ ബുക്ക് ചെയ്‌ത സമയത്തെ വിലയും നിലവിലുള്ള വിലയും താരതമ്യം ചെയ്‌ത്, കുറഞ്ഞ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം.