kerala-university
kerala university


സ്‌പോട്ട് അഡ്മി​ഷൻ

യൂണി​വേ​ഴ്സിറ്റി കോളേജ് ഓഫ് എഞ്ചി​നീ​യ​റിം​ഗിൽ ഒന്നാം വർഷ ബി.​ടെക് കോഴ്സു​ക​ളിലെ ഒഴി​വു​ളള സീറ്റു​ക​ളി​ലേ​ക്കു​ളള (ഇ.​സി, സി.​എ​സ്, ഐ.ടി ബ്രാഞ്ചു​കൾ) സ്‌പോട്ട് അഡ്മി​ഷൻഅഞ്ച്, ആറ്, ഏഴ്, തീയ​തി​ക​ളിൽ രാവിലെ 10 കോളേ​ജിൽ നട​ത്തും. വിശ​ദ​വി​വ​ര​ങ്ങൾക്ക്: 9037119776

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2019
പുതിയ കോഴ്സുകൾക്ക് അഡ്മി​ഷൻ കേരള സർവകലാശാല സെനറ്റ് ഹാളിൽ

സർവ​ക​ലാ​ശാ​ല​യോട് അഫി​ലി​യേറ്റ് ചെയ്തി​ട്ടുള്ള സ്വാശ്രയ കോളേ​ജായ മാർ ഗ്രിഗോറിയസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ, (പു​ന്നപ്ര, ആലപ്പുഴ) - എം.​കോമിന് 20 സീറ്റും എയ്ഡഡ് കോളേ​ജായ എം.എസ്.എം കോളേജിൽ, (കായംകുളം )- എം.എ. മലയാളത്തിന് 20 സീറ്റും അനു​വ​ദി​ച്ചു. മേൽ പറഞ്ഞ കോഴ്സു​ക​ളുടെ മെരിറ്റ് സീറ്റു​ക​ളി​ലേയ്ക്ക് സർവകലാശാല സെനറ്റ് ഹാളിൽ നാളെ അഡ്മി​ഷൻ നട​ത്തും.​ രാവിലെ 11 വരെ ഹാജ​രാ​കു​ന്ന​വ​രിൽ നിന്നും റാങ്ക് ലിസ്റ്റ് തയ്യാ​റാക്കി പ്രവേ​ശനം നട​ത്തും. വിദ്യാർത്ഥി​കൾ അസൽ സർട്ടി​ഫി​ക്ക​റ്റ്, ഫീസ്, നില​വിൽ ഓൺലൈൻ രജി​സ്‌ട്രേഷൻ ഉള്ള​വർ അതിന്റെ ഏറ്റവും പുതിയ പ്രിന്റൗട്ട് എന്നിവ കൊണ്ടുവരണം. എസ്.സി/എസ്.ടി, മറ്റു സംവ​രണ സീറ്റു​കളിൽ പരി​ഗ​ണി​ക്കപ്പെടു​വാൻ ആഗ്ര​ഹി​ക്കു​ന്ന​വർ ജാതി തെളി​യി​ക്കുന്ന അസ്സൽ സർട്ടി​ഫി​ക്ക​റ്റു​കൾ ഹാജ​രാ​ക്കണം. സർട്ടി​ഫി​ക്ക​റ്റു​കൾ ഹാജ​രാ​ക്കാൻ സമയം അനു​വ​ദി​ക്കു​ന്ന​ത​ല്ല.

എം.എസ്.എം കോളേജിൽ, (കായംകുളം) - എം.എ. മലയാളം കമ്മ്യൂ​ണിറ്റി ക്വാട്ട സീറ്റു​ക​ളി​ലേക്കും അന്നേ ദിവസം പ്ര​വേ​ശനം നട​ത്തും. നില​വിൽ രജി​സ്‌ട്രേ​ഷൻ ഇല്ലാ​ത്ത​വർ അഡ്മി​ഷന് വരു​മ്പോൾ https://admissions.keralauniversity.ac.in/pg2019/ലെ ക്വോട്ട രജി​സ്‌ട്രേ​ഷൻ പൂർത്തി​യാക്കി ഓൺലൈൻ പ്രിന്റൗട്ട് കൊണ്ടുവരണം.

അലോട്ട്‌മെന്റ് ലഭിച്ചാൽ ഒടുക്കേണ്ട പ്രവേശന ഫീസ് (ജനറൽ/ എസ്.ഇ.ബി.സി. വിഭാഗങ്ങൾക്ക് 1040/- രൂപയും എസ്.സി./ എസ്.ടി. വിഭാഗങ്ങൾക്ക് 310/​​- രൂപയും) കൈയിൽ കരുതണം. ഇതിനായി കൂടുതൽ സമയം അനുവദിക്കുന്നതല്ല. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ ഈ തുക വീണ്ടും ഒടുക്കേണ്ടതില്ല. അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കണം.


എസ്.സി./എസ്.ടി. സീറ്റുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ്

ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാതലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ സർവകലാശാല സെനറ്റ് ഹാളിൽ ഏഴിനും കൊല്ലം മേഖലയിലുള്ള കോളേജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ കൊല്ലം എസ്.എൻ കോളേജിൽ എട്ടിനും ഹാജരാകണം. അടൂർ മേഖലയിലുള്ള കോളേജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ അടൂർ സെന്റ് സിറിൾസ് കോളേജിൽ എട്ടിനും ആലപ്പുഴ മേഖലയിലുള്ള കോളേജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ ആലപ്പുഴ എസ്.ഡി.കോളേജിൽ ഒമ്പതിനും ഹാജരാകണം. രാവിലെ ഒമ്പത് മുതൽ 11 മണി വരെ എസ്.സി./എസ്.ടി. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 വരെ) കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം http://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിക്കും.

രജിസ്‌ട്രേഷൻ സമയത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും സർവകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരെ പരി​ഗ​ണി​ച്ച​തിന് ശേഷം മാത്രമേ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ.

അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ട പ്രവേശന ഫീസ് (940/- രൂപ) കൈയിൽ കരുതണം. ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ഇല്ലാത്ത വിദ്യാർത്ഥി​കൾക്ക് അഡ്മി​ഷൻ ലഭിക്കു​ക​യാ​ണെ​ങ്കിൽ രജി​സ്‌ട്രേ​ഷൻ ഫീസായ 220/- രൂപയും ഒടു​ക്കണം. ഇതിനായി കൂടുതൽ സമയം അനുവദിക്കുന്നതല്ല. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ കോളേജിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ നിർബന്ധമായും ഹാജരാക്കണം. പ്രവേശന ഫീസായ 940/​- രൂപ മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും ഒടുക്കേണ്ട. അവർ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കണം. സ്‌പോട്ട് അലോട്ട്‌മെന്റിനാ​​യി സർവ​ക​ലാ​ശാ​ല​യി​ലേയ്ക്ക് അപേ​ക്ഷ​കൾ അയ​ക്കേണ്ട.

പരീ​ക്ഷാ​ ഫലം

എം.കോം, എം.​എ​സ്.സി ഫിസിക്സ് 2017 - 2019 ബാച്ച് (സി.​എ​സ്.​എ​സ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

എം.​പി.ഇ പ്രീ​വി​യ​സ്, ഫൈനൽ ഡിഗ്രി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.

ഒന്നും രണ്ടും സെമ​സ്റ്റർ ബി.​എ​സ്.സി മാത്ത​മാ​റ്റി​ക്സ് (വി​ദൂര വിദ്യാ​ഭ്യാ​സം) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ്ണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 14 വരെ അപേ​ക്ഷി​ക്കാം.

നാലാം സെമ​സ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്റ​റേ​ച്ചർ പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ്ണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 13 വരെ അപേ​ക്ഷി​ക്കാം.

ഒന്ന്, മൂന്ന് സെമ​സ്റ്റർ (പ​ഞ്ച​വ​ത്സ​രം) (2011 - 12 അഡ്മി​ഷന് മുൻപു​ള​ള​ത്) എൽ.​എൽ.ബി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ്ണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ആഗസ്റ്റ് 16 വരെ അപേ​ക്ഷി​ക്കാം.


അസൈൻമെന്റ്/കേസ് അനാ​ലി​സിസ്

വിദൂര വിദ്യാ​ഭ്യാസ വിഭാഗം മൂന്നും നാലും സെമ​സ്റ്റർ ബി.എ/ബി.​എ​സ്.സി/ബി.​സി.എ അസൈൻമെന്റ്/കേസ് അനാ​ലി​സിസ് അഞ്ച്, ആറ് തീയ​തി​ക​ളിലും ബി.കോം ഏഴ്,എട്ട് തീയ​തി​ക​ളിലും എം.എ/എം.​എ​സ്.സി/എം.കോം 12, 13 തീയ​തി​ക​ളിലും ഒന്നും രണ്ടും സെമ​സ്റ്റർ ബി.എ/ബി.​എ​സ്.സി/ബി.​സി.എ/ബി.​എൽ.​ഐ.സി അസൈൻമെന്റ്/കേസ് അനാ​ലി​സിസ് 19, 20 തീയ​തി​ക​ളിലും ബി.കോം/ബി.​ബി.എ 21, 22 തീയ​തി​ക​ളിലും എം.എ/എം.​എ​സ്.സി/എം.​എൽ.​ഐ.​എ​സ്.സി 26, 27 തീയ​തി​ക​ളിലും എം.കോം 29, 30 തീയ​തി​ക​ളിലും എം.​ബി.എ ഒന്നാം സെമ​സ്റ്റർ 30 നും അതാത് കോഴ്സ് കോർഡി​നേ​റ്റർക്ക് സമർപ്പിക്കണം.വിശ​ദ​വി​വ​ര​ങ്ങൾക്ക്: www.ideku.net

അഞ്ചാം സെമ​സ്റ്റർ ബി.​ടെക് (2008 & 2013 സ്‌കീം) ഏപ്രിൽ 2019 (സ​പ്ലി​മെന്റ​റി) മെക്കാ​നി​ക്കൽ എഞ്ചി​നീ​യ​റിംഗ് ബ്രാഞ്ചിന്റെ ഇല​ക്ട്രി​ക്കൽ ആൻഡ് ഇല​ക്‌ട്രോ​ണിക്സ് ലാബ് പരീ​ക്ഷ​കൾ ആറ്, ഒമ്പത് തീയ​തി​ക​ളിൽ നട​ക്കും.

ഓൺലൈൻ രജി​സ്‌ട്രേ​ഷൻ

സെപ്റ്റം​ബ​റിൽ ആരം​ഭി​ക്കുന്ന മൂന്നും നാലും സെമ​സ്റ്റർ ബി.കോം എസ്.​ഡി.ഇ (2017 അഡ്മി​ഷൻ) പരീ​ക്ഷയ്ക്ക് ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ചെയ്യാ​നു​ളള പുതു​ക്കിയ തീയ​തി​ക​ളു​ടേയും ബി.കോം ആന്വൽ സ്‌കീം (പ്രൈ​വ​റ്റ്) സപ്ലി​മെന്ററി (സെ​പ്റ്റം​ബർ 2019) പരീ​ക്ഷയ്ക്ക് 125 രൂപ പിഴ​യോടെ ആറ്, ഏഴ് തീയ​തി​ക​ളിൽ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ചെയ്യാ​നു​ളള പുതു​ക്കിയ തീയ​തി​ക​ളു​ടേയും വിജ്ഞാ​പനം പ്രസി​ദ്ധീ​ക​രി​ച്ചു.


പുതു​ക്കിയ തീയതി

വിദൂര വിദ്യാ​ഭ്യാസ വിഭാഗം 19ന് നട​ത്താൻ നിശ്ച​യി​ച്ചി​രുന്ന മൂന്നും നാലും സെമ​സ്റ്റർ ബി.​എ​സ്.സി കമ്പ്യൂ​ട്ടർ സയൻസ്/ബി.​സി.എ (എ​സ്.​ഡി.​ഇ, 2017 അഡ്മി​ഷൻ) പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ ഫീസ​ട​യ്ക്കു​ന്ന​തിന് ഒന്നിൽ നിന്നും ആറിലേയ്ക്കും 150 രൂപ പിഴ​യോടെ ഫീസ​ട​യ്ക്കു​ന്ന​തിന് അഞ്ചിൽ നിന്നും ഒമ്പതിലേയ്ക്കും 400 രൂപ പിഴ​യോടെ ഫീസ​ട​യ്ക്കു​ന്ന​തിന് ഏഴിൽ 13 ലേയ്ക്കും തീയതികൾ പുതുക്കി നിശ്ച​യി​ച്ചു.