തിരുവനന്തപുരം: വാഹനാപകടത്തിൽ മാദ്ധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മ്യൂസിയം പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. രക്തസാമ്പിളെടുക്കാതെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപെടുത്താൻ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന പരാതിൽ സംസ്ഥാന പൊലീസ് മേധാവി അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താൻ മ്യൂസിയം പൊലീസ് ശ്രമിച്ചെന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് പരാതി നൽകിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പത്തുദിവസത്തിനകം ഡി.ജി.പിയും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം.