തിരുവനന്തപുരം: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്‌റ്റ് ഇന്ത്യ റീജിയന്റെ പുതിയ റീജിയണൽ ഓഫീസ് ഭാരവാഹികളുടെ സ്ഥാനാരോഹണം തിരുവനന്തപുരത്ത് ഇന്ത്യാ ഏരിയ പ്രസിഡന്റ് വി.എ. തങ്കച്ചന്റെ സാന്നിദ്ധ്യത്തിൽ നടന്നു. ഡി. അജിത് ബാബു (റീജിയണൽ ഡയറക്‌ടർ), മൊഹമ്മദ് അഷ്‌റഫ് (സെക്രട്ടറി), പ്രശാന്ത് ഫ്രെഡറിക് (ട്രഷറർ), ഡോ. അന്നമ്മ ജോസഫ് (ബുള്ളറ്റിൻ എഡിറ്റർ-1), വിനോദ് രാജശേഖർ (ബുള്ളറ്റിൻ എഡിറ്റർ-2) എന്നിവരാണ് ഭാരവാഹികൾ. ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വൈസ് മെൻ ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.