തിരുവനന്തപുരം: മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ബഷീറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചക്ക് ഒന്നരയോടെ വിട്ടുനൽകി. തുടർന്ന് കുമാരപുരം പള്ളിയിൽ മയ്യത്ത് നിസ്‌കാരത്തിനു ശേഷം രണ്ടുമണിയോടെ തിരുവനന്തപുരം പ്രസ്‌ക്ലബിൽ പൊതുദർശനത്തിനു വച്ചു. പ്രസ് ക്ലബിലും മയ്യത്ത് നിസ്‌കാരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പ്രസ്‌ക്ലബിലെത്തി അന്തിമോപചാരമർപ്പിച്ചു. തുടർന്ന് മൃതദേഹം സ്വദേശമായ മലപ്പുറം തിരൂർ വാണിയന്നൂർ കണ്ടിയിൽ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വടകര ചെറുവണ്ണൂർ മലയിൽ മഖാം ജുമാ മസ്ജിദ് കബറിസ്ഥാനിൽ .
പ്രശസ്ത ആത്മീയ പണ്ഡിതൻ വടകര മുഹമ്മദ് ഹാജിയുടെ മകനാണ് ബഷീർ. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന(ആറ്), ആസ്മി(ആറ് മാസം).