കാശ്മീർ: കാശ്മീർ അതിർത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു. നുഴഞ്ഞ് കയറാൻ ശ്രമിച്ച നാല് ഭീകരരെ വധിച്ചതായി കരസേനയാണ് അറിയിച്ചത്. ജൂലായ് 31ന് രാത്രിയാണ് കേരാൻ സെക്ടറിലൂടെ കാശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമമുണ്ടായത്. പാക് സേനയുടെ ബോർഡർ ആക്‌ഷൻ ടീമാണ് നുഴഞ്ഞ് കയറ്റ ശ്രമം നടത്തിയതെന്ന് കരസേന അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങളും കരസേന പുറത്തുവിട്ടു. നാല് പേരുടെയും മൃതദേഹങ്ങൾ ഇന്ത്യൻ ഔട്ട്പോസ്റ്റുകളോട് ചേർന്നാണ് കിടക്കുന്നതെന്നും മൃതദേഹങ്ങൾ കണ്ടെടുക്കാതിരിക്കാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സേന നിരന്തരമായി വെടിയുതിർക്കുകയാണെന്നും കരസേന അറിയിച്ചു.