ശ്രീനഗർ: കാശ്മീരിലെ അമ്മമാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സെെന്യം. ഇന്ന് സെെന്യത്തെ കല്ലെറിയുന്നവർ നാളെത്തെ ഭീകരരാണെന്നും അവർ അങ്ങനെതന്നെ കെല്ലപ്പെടുമെന്നും സെെന്യം മുന്നറിയിപ്പ് നൽകി. 83 ശതമാനം ഭീകരവാദികൾക്കും സുരക്ഷാ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ ചരിത്രമുണ്ടെന്നും സൈന്യം വ്യക്തമാക്കി. അതുകൊണ്ട് തന്നെ നിങ്ങളിൽ ആരുടെയെങ്കിലും മകൻ ഇന്ന് 500 രൂപയ്ക്കു വേണ്ടി സൈന്യത്തെ കല്ലെറിയുന്നുണ്ടെങ്കിൽ അവൻ നാളത്തെ ഭീകരനാണെന്നും ലെഫ്റ്റനന്റ് കേണൽ കെ.ജെ.എസ് ധില്ലൻ ഉൾപ്പെടെള്ളവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കശ്മീരിലെ കലാപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞങ്ങൾ വിശദമായി പഠനം നടത്തി. കശ്മീരിലെ അമ്മമാരോട് ഞങ്ങൾക്ക് ഒരഭ്യർഥന നടത്താനുണ്ട്. ശ്രദ്ധിച്ചു കേൾക്കുക. 83 ശതമാനം ഭീകരരും മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞവരായിരുന്നു. ഇങ്ങനെ ഭീകരരാകുന്നതിൽ 64 ശതമാനവും ഒരുവർഷത്തിനിടയിൽ കൊല്ലപ്പെടുകയാണു പതിവെന്നും ലെഫ്റ്റനന്റ് കേണൽ കൂട്ടിച്ചേർത്തു.
കല്ലെറിയുന്നതിൽ നിന്നും മാതാപിതാക്കൾ മക്കളെ തടഞ്ഞില്ലെങ്കിൽ ഒരുവർഷത്തിനകം അവർ ഭീകരരായി കൊല്ലപ്പെട്ടേക്കാം. കശ്മീരിലെ സമാധാനം ഇല്ലാതാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർർട്ടുകളിൽ നിന്നു വ്യക്തമാണ്. അമർനാഥ് യാത്രാപാതയിൽ നിന്ന് യു.എസ് സ്‌നൈപർ തോക്കുകർ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തത് അമർനാഥ് തീർഥയാത്രയ്ക്കു ഭീഷണി ഉണ്ടെന്നുള്ളതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.