my-home-

എത്ര വലിയ വീടു വച്ചാലും വലിയ മുറികൾ ഉണ്ടെങ്കിലും സാധനങ്ങൾ വച്ചുകഴിയുമ്പോൾ വീട്ടിൽ ഒട്ടുംസ്ഥലമില്ലെന്ന് തോന്നാറുണ്ടോ. ഫർണിച്ചറുകളാണ് വീട്ടിലെ സ്ഥലത്തിന്റെ ഭൂരിഭാഗവും അപഹരിക്കുന്നത്. എന്നാൽ ഇവ വീട്ടിഷ വേണ്ടെന്ന് വയ്ക്കാനുമാവില്ല. കട്ടി.,​ സോഫ,​ അലമാര,​ തുടങ്ങിയ ഫർണിച്ചറുകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ സ്ഥലമില്ലെന്ന പരാതി ഇല്ലാതാക്കാം. ചെറിയ വീടുകളും മുറിയും ഉള്ളവർക്കും ഈ മാതൃക പരീക്ഷിക്കാവുന്നതാണ്.

ഫർണിച്ചറുകൾ വാങ്ങുമ്പോൾ ആഡംബരത്തിന് പകരം ലാളിത്യവും വീട്ടിലെ ആവശ്യത്തിന് അനുസരിച്ചുമായിരിക്കണം വാങ്ങേണ്ടത്. ഇക്കാലത്ത് മൾട്ടി യൂസ് ഫർണിച്ചറുകളാണ് ഗൃഹനിർമ്മാണ രംഗത്തും ഇന്റീരിയർ ഡിസൈനിംഗിലും കൂടുതലായി ഉപയോഗിക്കുന്നത്.

ശ്രദ്ധിക്കേണ്ടവ

സ്റ്റോറേജ് സ്പേസ് ഉള്ള കട്ടിലുകൾ ഉപയോഗിക്കുന്നത് വഴി കിടപ്പുമുറികളിൽ സ്ഥലമില്ലെന്ന പരാതി ഒഴിവാക്കാം,​ തലയിണകൾ ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് ,​ ബുക്കുകൾ,​ വസ്ത്രങ്ങൾ തുടങ്ങിയവ ഇവിടെ സൂക്ഷിക്കാം. സ്റ്റോറേജ് സ്പേസോട് കൂടിയ കട്ടിലുകൾക്ക് ഇന്ന് വിപണിയിൽ നല്ല ഡിമാൻഡാണ്.

my-home-

മടക്കി വെക്കാവുന്ന വിധത്തിലുള്ള ടേബിളുകളും സ്ഥലപരിമിതി ഇല്ലാതാക്കുന്നതിന് ഉപകരിക്കും. ആവശ്യമുള്ളപ്പോൾ നിവർത്തിയിടുകയും അല്ലാത്തപ്പോൾ മറ്റെവിടെയെങ്കിലും സൂക്ഷിക്കുകയും ചെയ്യാം. കുട്ടികളുടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സ്റ്റോറേജ് സ്പേസ് നൽകിയാൽ അവരുടെ കളിപ്പാട്ടങ്ങളും കഥാ പുസ്തകങ്ങളും അതിനടിയിൽ സൂക്ഷിക്കാം.

സ്റ്റോറേജ് സൗകര്യമുള്ള സോഫയും സെറ്റിയും നല്ലൊരു ഓപ്ഷൻ ആണ്. ചെറിയ അടുക്കളയാണെങ്കിൽ ഒന്നിന് മുകളിൽ ഒന്നായി റാക്കുകൾ ചുവരിൽ പിടിപ്പിച്ച് സ്റ്റോറേജ് സ്പേസ് ഉണ്ടാക്കാം. കോണിപ്പടിക്ക് ചുവട്ടിലെ സ്ഥലം ഷെൽഫായും മിനി ലൈബ്രറി ഷെൽഫായും ഒക്കെ ഉപയോഗിക്കാനാവും .