പശുവിൻ നെയ്യ് കുഞ്ഞുങ്ങളുടെ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിപ്പിക്കും. ദിവസവും രാവിലെ ഒരു സ്പൂൺ ശുദ്ധമായ പശുവിൻ നെയ്യ് നൽകുന്നത് കുട്ടികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനാൽ പഠനകാലത്ത് ഗുണം ചെയ്യും. തൂക്കം കുറവുള്ള കുട്ടികൾക്ക് പശുവിൻ നെയ്യ് നൽകി, ആരോഗ്യകരമായി തൂക്കം വർദ്ധിപ്പിക്കാം.
നെയ്യ് കുട്ടികളിലെ പനി, ജലദോഷം, ഗ്യാസ്, അസിഡിറ്റി, ദഹനപ്രശ്നങ്ങൾ എന്നിവ അകറ്റും. ചർമ്മത്തിലുണ്ടാകുന്ന അണുബാധ, അലർജി, മറ്റ് ചർമ്മരോഗങ്ങൾ എന്നിവയകറ്റി ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകും. കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ് നെയ്യ്. കുട്ടികൾക്ക് മികച്ച കായികശേഷിയും ഉന്മേഷവും നൽകുന്നു ഇത്. വിപണിയിലെ പശുവിൻ നെയ്യ് മായം കലർന്നതാകാൻ സാദ്ധ്യതയുള്ളതിനാൽ ഒഴിവാക്കുക.
നെയ്യിന്റെ അമിതമായ ഉപയോഗം കഫക്കെട്ട് , ചിലപ്പോൾ ദഹനപ്രശ്നം, ശ്വാസംമുട്ടൽ എന്നിവയുണ്ടാക്കാനിടയുണ്ട്. ഒരു വയസിന് മുൻപ് നെയ്യ് നൽകാതിരിക്കുന്നതാണ് ഉത്തമം.