tp-senkumar

തിരുവനന്തപുരം: താനുമായി വേദി പങ്കിട്ടതിനെ വിമർശിച്ച ലക്ഷ്മി രാജീവിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ ഡി.ജി.പി ടി.പി സെൻകുമാർ രംഗത്ത്. ഇവരുടെയൊക്കെ സ്വർഗ്ഗീയ സാന്നിധ്യം നോക്കിയല്ല ഞാൻ ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്ന് ടി.പി സെൻകുമാർ പറഞ്ഞു. എനിക്ക് എന്റെ ദേശീയ ബോധം ഉണ്ട്. ആനപ്പുറത്തു കാരണവന്മാർ ആരെങ്കിലും കയറിയതിന്റെ തഴമ്പു എനിക്കില്ലെന്നും സെൻകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജാതി ഭ്രാന്തിന്റെ ഒരു രൂപം എന്നേ ഇതിനെ പറയാനാവൂ. 1914ഇൽ ഗുരുദേവൻ നമുക്ക് ജാതിയില്ലാ എന്നുപറഞ്ഞത് ഇത്തരം ജന്മങ്ങൾ ഗുരുവിനെ ഒരു വർഗത്തിന്റെ മാത്രം ഗുരു ആക്കുന്നു എന്നതുകൊണ്ടാണ്. ആ ജാതി ഭ്രാന്തു വീണ്ടും വരുന്നു.

ഗുരുദേവൻ സ്ത്രീകൾ ആചരിക്കേണ്ട ചില കാര്യങ്ങൾ ഗുരു ധർമത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സനാതന ധർമത്തെക്കുറിച്ചും ഗുരു എഴുതിയിട്ടും പറഞ്ഞിട്ടും ഉണ്ട്. ഇവർക്ക് ഗുരുവിനും മുകളിൽ അറിവുള്ള കാര്യം എനിക്ക് ഏതായാലും അംഗീകരിക്കാൻ ആകില്ല. വിമാനം താഴ്ത്തി ശബരിമല കാണുന്ന എളുപ്പമല്ല അത്. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിഷ്ഠ പോലെ ഒരു ബുദ്ധ പ്രതിഷ്ഠയുമില്ല. ഏതായാലും സെൻകുമാർ ഒരു ജാതിയുടെയും ആളല്ല- സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

സെൻകുമാറിന് ഈ നാടിന്റെ ചരിത്രത്തെക്കുറിച്ചോ, സ്വന്തം ജാതിയുടെ ചരിത്രത്തെക്കുറിച്ചോ, അദ്ദേഹം പറഞ്ഞ ആത്മീയത്തെക്കുറിച്ചോ ഒരു അവഗാഹവുമില്ലെന്നു മനസിലായപ്പോൾ സമാധാനമാണ് തോന്നിയതെന്നായിരുന്നു ലക്ഷ്മി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്. ഒന്നുകിൽ അദ്ദേഹത്തിന് ഇതൊന്നും അറിയില്ല. അല്ലെങ്കിൽ അറിയില്ല എന്ന് അഭിനയിക്കുകയാണെന്നും ലക്ഷ്മി രാജീവ് പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജാതി ഭ്രാന്തിന്റെ ഒരു രൂപം എന്നേ ഇതിനെ പറയാനാവൂ!! 1914ഇൽ ഗുരുദേവൻ നമുക്ക് ജാതിയില്ലാ എന്നുപറഞ്ഞത് ഇത്തരം ജന്മങ്ങൾ ഗുരുവിനെ ഒരു വർഗത്തിന്റെ മാത്രം ഗുരു ആക്കുന്നു എന്നതുകൊണ്ടാണ്. ആ ജാതി ഭ്രാന്തു വീണ്ടും വരുന്നു.

ഗുരുദേവൻ സ്ത്രീകൾ ആചരിക്കേണ്ട ചില കാര്യങ്ങൾ ഗുരു ധർമത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സനാതന ധര്മത്തെക്കുറിച്ചും ഗുരു എഴുതിയിട്ടും പറഞ്ഞിട്ടും ഉണ്ട്.

ഈ വിവരക്കേടിനു ഗുരുവിനും മുകളിൽ അറിവുള്ള കാര്യം എനിക്ക് ഏതായാലും അംഗീകരിക്കാൻ ആകില്ല. വിമാനം താഴ്ത്തി ശബരിമല കാണുന്ന എളുപ്പമല്ല അത് .
ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ പ്രതിഷ്ഠ പോലെ ഒരു ബുദ്ധ പ്രതിഷ്ഠയുമില്ല . ഏതായാലും സെൻകുമാർ ഒരു ജാതിയുടെയും ആളല്ല.

അതിൽ ഗുരുദേവൻ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കാനെ എനിക്കാവൂ. ഹിന്ദു മതത്തിൽ എല്ലാജാതികളും ഉച്ചനീചത്വങ്ങൾ നടപ്പാക്കിയിരുന്നു. ഇന്നത്തെ ബ്രാഹ്മണന്റെ സ്ഥിതി എന്താണ്?

പിന്നെ ഇവരുടെയൊക്കെ സ്വർഗ്ഗീയ സാന്നിധ്യം നോക്കിയല്ല ഞാൻ ചടങ്ങുകളിൽ പങ്കെടുക്കുന്നത്.എനിക്ക് എന്റെ ദേശീയ ബോധം ഉണ്ട്. ആനപ്പുറത്തു കാരണവന്മാർ ആരെങ്കിലും കയറിയതിന്റെ തഴമ്പു എനിക്കില്ല.
.
ശ്രീ നാരായണ ഗുരുവിനെ സാമൂഹിക പരിഷ്‌കർത്താവ് മാത്രമാക്കാൻ എന്റെ അറിവ് അനുവദിക്കുന്നില്ല. സനാതന ധർമത്തെ കടഞ്ഞ് അതിൽ നിന്ന് കാലാന്തരത്തിൽ വന്നു ചേർന്നഎല്ലാ അഴുക്കും മാറ്റി ഏവർക്കും സ്വീകരിക്കാവുന്ന ശ്രീനാരായണ ധർമം നൽകിയ മഹാ ഗുരു കേവലം നവോഥാന നായകനല്ല. നവോഥാനം ഗുരുവിന്റെ ആധ്യാത്മിക പ്രവർത്തനങ്ങളുടെ ഒരു ഉപോൽത്പന്നം ആയിരുന്നു.

പിന്നെ ഞാൻ ഫ്‌ളൈറ്റിൽ പോയി ആകാശത്തു വെച്ച് ശബരിമല ശ്രീ അയ്യപ്പനെ തൊഴുതിട്ടില്ലാത്തത് കൊണ്ട് അവരുടെയത്ര കാര്യങ്ങൾ അറിയില്ലെന്ന് തോന്നുന്നു