vijayaraghavan

താരസംഘടനയായ അമ്മയെ വിമർശിക്കുന്നവർക്കെതിരെ പ്രതികരിച്ച് നടൻ വിജയരാഘവൻ രംഗത്ത്. അമ്മയിൽ എന്തു ന്യൂനതയാണ് ഉള്ളതെന്നും, പ്രശ്‌നങ്ങളില്ലാത്ത ഏതെങ്കിലും ഒരു കുടുംബമെങ്കിലും ഉണ്ടോയെന്നും താരം ചോദിച്ചു. കേരളകൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.

ചുമ്മാ ഒരുദിവസം പൊട്ടിമുളച്ച് എല്ലാവരും കൂടി തട്ടികൂട്ടി ഉണ്ടാക്കിയ സംഘടനയല്ല അമ്മ. പ്രളയം വന്നപ്പോൾ അഞ്ചരക്കോടി രൂപയാണ് സർക്കാറിന് സംഘടന നൽകിയത്. പത്തുനൂറ്റമ്പതോളം പേർക്ക് മാസം അയ്യായിരം രൂപ കൈ നീട്ടം കൊടുക്കാൻ കഴിയുന്നുണ്ട്. എല്ലാ അംഗങ്ങൾക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുന്നുണ്ട്. എത്രപേർക്കാണ് വീടുവച്ചു കൊടുത്തിരിക്കുന്നത്.

എവിടെയാണ് ന്യൂനതകൾ ഉള്ളത്. ന്യൂനതകർ ഇല്ലാത്ത ഒരു കുടുംബത്തെ കുറിച്ച് പറയാൻ കഴിയുമോ? അത്തരത്തിൽ പോലുമുള്ള പ്രശ്‌നങ്ങളില്ലാത്ത സംഘടനയാണ് അമ്മ. ആൾക്കാർ ചുമ്മാ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ്.

അഭിമുഖത്തിന്റെ പൂർണരൂപം-