news

1. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കേസില്‍ എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്ത് വിടാതെ പൊലീസ്. പൊലീസ് പുറത്ത് വിട്ടത് ആദ്യ എഫ്.ഐ.ആര്‍ മാത്രം. കേസില്‍ ശ്രീറാമിന് എതിരായ കേസ് ദുര്‍ബലമാക്കാന്‍ ശ്രമം. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യ വകുപ്പാണ് ആദ്യം ചുമത്തിയിരുന്നത്. ഇത് വിവാദം ആയിതിന് പിന്നലെയാണ് പുതിയ വകുപ്പ് ചുമത്തിയത്. പൊലീസ് നടപടി ശ്രീറാമിന് എതിരായ കേസിന്റെ വിവരങ്ങള്‍ മറച്ച് വയ്ക്കാന്‍ എന്ന് ആക്ഷേപം.




2. അതിനിടെ, റിമാന്‍ഡില്‍ ഉള്ള ശ്രീറാം വെങ്കിട്ടരാമിന് ആശുപത്രിയില്‍ സുഖവാസം. ശ്രീറാം കഴിയുന്നത് ആശുപത്രിയിലെ എ.സി ഡീലക്സ് റൂമില്‍. മുറിയില്‍ ടി.വി അടക്കമുള്ള എല്ലാ സൗകര്യങ്ങളും. ശ്രീറാമിനെ ചികിത്സിക്കുന്നത് പരിചയക്കാരായ യുവ ഡോക്ടര്‍മാര്‍. ഗുരുതര പരിക്ക് ശ്രീറാമിന് ഇല്ലെന്ന് ഇന്നലെ തന്നെ ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. ശ്രീറാമിന് എതിരെ മനപൂര്‍വ്വം അല്ലാത്ത നരഹത്യ തെളിയിക്കാന്‍ ഉള്ള ശക്തമായ തെളിവുകള്‍ ലഭിച്ചു എന്നും പൊലീസ്. ശ്രീറാമിന്റെ രക്ത പരിശോധന ഫലം നാളെ ലഭിക്കും. രക്തത്തില്‍ മദ്യത്തിന്റെ അംശം കുറഞ്ഞാലും കേസിനെ ബാധിക്കില്ല എന്ന് പൊലീസ്. ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാന്‍ വൈകിയത് വിവാദം ആയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ശ്രീറാം ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന. ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കും. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
3. ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാതെ ഇരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീറാം വെങ്കിട്ടരാമന്‍ കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ സര്‍വീസ് തല നടപടിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. സാങ്കേതിക കാര്യങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് വിവരം. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
4. ഉന്നാവോയിലെ വാഹന അപകടം യാദൃശ്ചികം എന്ന് ട്രക്ക് ഉടമ ദേവേന്ദ്ര പാല്‍. എം.എല്‍.എ കുല്‍ദീപ് സെംഗാറിനെയോ പെണ്‍കുട്ടിയുടെ കുടുംബത്തെയോ പരിചയം ഇല്ല. വായ്പ മുടങ്ങിയതിനാല്‍ വാഹനം ഫിനാന്‍സ് കമ്പനി പിടിച്ചു കൊണ്ടു പോകുമെന്ന് ഭയന്നു. കമ്പനിയെ കബളിപ്പിക്കാന്‍ ആണ് നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് തേച്ചത്. സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കും എന്നും ട്രക്ക് ഉടമ. കാര്‍ അമിത വേഗതയില്‍ ആയിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞതായും ദേവേന്ദ്ര പാല്‍.
5. അതേസമയം, വാഹന അപകടത്തില്‍ പരിക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുക ആണ്. ന്യുമോണിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവ പെട്ടിരുന്നു. തുടര്‍ പരിശോധനയില്‍ ആണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്. ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്.
6. പാലക്കാട് എ.ആര്‍ ക്യാമ്പില്‍ മരണപ്പെട്ട പൊലീസുകാരന്‍ കുമാറിന്റെ ഭാര്യ സജിനിയുടേയും ബന്ധുക്കളുടേയും മൊഴി എസ്.സി. എസ്.ടി കമ്മിഷന്‍ രേഖപ്പെടുത്തി. മരണത്തിലേക്ക് നയിച്ചത് ജാതി വിവേചനം ആണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കമ്മിഷന്‍ മൊഴി എടുക്കുന്നത്. സസ്‌പെന്‍ഷനില്‍ ഉള്ള പൊലീസികാരില്‍ മാത്രം അന്വേഷണം ഒതുക്കരുത് എന്ന് ഭാര്യ. കൂടുതല്‍ പൊലീസുകാരുടെ മൊഴി എടുക്കും എന്നും കമ്മിഷന്‍. ക്യാമ്പിലെ താമസ കേന്ദ്രത്തില്‍ കുമാറിനെ ബുദ്ധിമുട്ടിച്ച ഏഴ് പൊലീസുകാരെ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുമാറിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആശ്യം.
7. ക്യാബിനറ്റ് പദവിയില്‍ ഡല്‍ഹിയില്‍ നിയമിതനായ മുന്‍ എം.പി എ. സമ്പത്തിനെ ബഹിഷ്‌കരിക്കും എന്ന് കോണ്‍ഗ്രസ്. എ. സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളില്‍ യു.ഡി.എഫ് എം.പിമാര്‍ പങ്കെടുക്കില്ലെന്ന് കെ. മുരളീധരന്‍. സമ്പത്തിന്റെ നിയമനം അംഗീകരിക്കില്ല. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കും. കേന്ദ്ര ഫണ്ട് വാങ്ങാന്‍ കോണ്‍ഗ്രസിന് അറിയാം. അതിന് സമ്പത്തിന്റെ ആവശ്യം ഇല്ല. മുഖ്യമന്ത്രിക്ക് തിരഞ്ഞെടുക്കപ്പെട്ട 19 എം.പിമാരെ വിശ്വാസം ഇല്ല. എം.പിമാരെ കളിയാക്കുന്ന രീതിയില്‍ ആണ് സമ്പത്തിന്റെ നിയമനം എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
8. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. എട്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മറ്റുജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും ബാധകമാണ്.