വീടുവയ്ക്കുമ്പോൾ ഏറ്റവും പ്രധാനമാണ് കിണറിന്റെ സ്ഥാനം. കിണറിന് ഏറ്റവും അനുയോജ്യമായ സ്ഥാനം വടക്കുകിഴക്കേ മൂലയാണ്. തെക്കുഭാഗത്തും പടിഞ്ഞാറ് വശത്തും കിണർ വരുന്നത് ചെറിയ ഭൂമിയിൽ ശുഭകരമല്ല എന്നാണ് വാസ്തുപ്രകാരം പറയുന്ന കണക്ക്. പടിഞ്ഞാറുഭാഗത്ത് വരുണ പദത്തിൽ ഒഴികെ വരുന്ന ഭാഗത്ത് കിണർ പണിതാൽ ധനൈശ്വര്യം കുറയും. കിണർ വടക്കാകുന്നത് സകല ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നും വാസ്തുശാസ്ത്രം പറയുന്നു.
പടിഞ്ഞാറ് വശം വടക്കോട്ട് നീളകൂടുതലുള്ള ഭൂമിയിൽ വീട് വച്ച് താമസിക്കുമ്പോൾ വരവിനെക്കാൾ കൂടുതൽ ചിലവ് വരുമെന്ന് സാധാരണയായി പറയും. വീട് വച്ച് താമസച്ച് ഒരു വർഷമാകുമ്പോഴേക്കും കടബാധ്യതയുണ്ടാകുമെന്നും പറയപ്പെടുന്നു. വാസ്തു അനുസരിച്ച് വീട് വയ്ക്കാനുദ്ദേശിച്ച ഭൂമിയുടെ നീളം കൃത്യമാക്കുക എന്നതാണ് പരിഹാരം.
വടക്കുകിഴക്ക് മൂലയിൽ ഒരിക്കലും കിണർപാടില്ല. ഇവിടെ കിണർ വന്നാൽ തൊഴിലിൽ പുരോഗതി ഉണ്ടാകില്ല, വിപരീത ഫലങ്ങളാണ് വാസ്തുശാസ്ത്രം പറയുന്നത്. ആയതിനാൽ വടക്കുപടിഞ്ഞാറ് മൂലയിൽ കിണർ, കുളം, ജലസംഭരണികൾ എന്നിവ നിർമ്മിക്കാൻ പാടില്ല. ഇവിടെ വെള്ളം കെട്ടികിടക്കുന്ന സാഹചര്യവും ഉണ്ടാകാൻ പാടില്ല.
എന്നാൽ, ഒരു കിണർ വീട് വയ്ക്കുമ്പോൾ തെറ്റായ സ്ഥലത്താണെങ്കിൽ വേറെ ഒരു സ്ഥലത്തും വെള്ളം ഉണ്ടാവില്ല. നിലവിലുള്ളകിണർ മൂടി മറ്റൊരു കിണർ കുഴിക്കുന്നതായിരിക്കും നല്ലത്. കൗമുദി ടിവിയിലെ ദേവാമൃതം പരിപാടിയിലാണ് പ്രമുഖ വാസ്തു ജ്യോതിഷാചാര്യനായ ഡോ.ഡെന്നിസ് ജോയി ഇക്കാര്യം പറഞ്ഞത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം...