ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ കാണാൻ സമ്മാനവുമായി എത്തിയ മേയർക്ക് അധികൃതരുടെ വക പിഴ. പ്ലാസ്റ്റിക് നിരോധിത നഗരമായ ബംഗളുരുവിൽ മുഖ്യമന്ത്രിയെ കാണാൻ മേയർ ഗംഗാബികേ മല്ലികാർജുൻ എത്തിയത് പ്ളാസ്‌റ്റിക് കവർ കൊണ്ട് പൊതിഞ്ഞ സമ്മാനവുമായാണ്. ഇതാണ് പിഴ ശിക്ഷയ്‌ക്ക് കാരണം.
പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പേരിൽ മേയർക്ക് 500 രൂപ പിഴയടക്കേണ്ടിവന്നു. 2016 മുതലാണ് ബംഗളുരുവിൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നത്. പ്ലാസ്റ്റിത് നിർമ്മിക്കുന്നത്, വിൽക്കുന്നത്, സൂക്ഷിക്കുന്നത്, കൊണ്ടുനടക്കുന്നത്, തുടങ്ങി എല്ലാ പ്രവർത്തികളും ബാംഗളുരുവിൽ നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൾ, കപ്പുകൾ, സ്പൂണുകൾ,പ്ലേറ്റുകൾ, കൊടികൾ, ബാനറുകൾ, ഫ്ളക്‌സുകൾ, തെർമോകോൾ കൊണ്ട് നിർമ്മിച്ച വസ്തുക്കൾ, തുടങ്ങിയവാണ് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ.