indian-army-

ന്യൂഡൽഹി: കാശ്മീർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പാക് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ പാകിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂലായ് 31 നും ആഗസ്റ്റ് 1നുമായി ജമ്മു കാശ്മീരിലെ കേരാൻ പ്രദേശത്ത് വെച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് അഞ്ചുപേർ കൊല്ലപ്പെട്ടത്.

വെള്ള കൊടിയുമായി വന്ന് മൃതദേഹങ്ങൾ എടുത്തുകൊണ്ടുപോകാം എന്നാണ് ഇന്ത്യ നിർദ്ദേശിച്ചത്. എസ്.എസ്.ജി കമാൻഡോകളോ' അല്ലെങ്കിൽ തീവ്രവാദികളോ ആയ അഞ്ചുപേർ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ തങ്ങളുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി ശനിയാഴ്ചയാണ് ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയത്. ഇതിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിരുന്നു,

അതിർത്തിയിൽ പാകിസ്താൻ കഴിഞ്ഞ ദിവസങ്ങളിൽ പീരങ്കികള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തതായ് റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്ന് ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.