modi-

ന്യൂഡൽഹി: ലോക സൗഹൃദദിനമാണ് ഇന്ന്. ലോക സൗഹൃദ ദിനത്തിൽ ഇന്ത്യക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആശംസകൾ നേർന്ന് ഇസ്രായേലിന്റെ സന്ദേശം. ഇന്ത്യയിലെ ഇസ്രായേൽ എംബസിയാണ് തങ്ങളുടെ ട്വിറ്റർ പേജിൽ ഇന്ത്യക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആശംസ നേർന്ന് ട്വീറ്റ് ചെയ്തത്. 'യേ ദോസ്തി, ഹം നഹി തോഡേംഗേ' എന്ന പ്രശസ്തമായ ഹിന്ദി ഗാനത്ത് വരികളും ട്വീറ്റിലുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്.

ഭാവിയിലും ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധം സുദൃഢമായി തുടരുമെന്ന് ആശംസയ്ക്ക് നന്ദിയർപ്പിച്ച് നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

'നമ്മുടെ സൗഹൃദവും കൂട്ടായ്മയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ' എന്നും ട്വീറ്രിൽ കുറിച്ചിട്ടുണ്ട്. ഇസ്രായേൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പോസ്റ്ററുകളിലും നരേന്ദ്രമോദി പ്രത്യക്ഷപ്പെട്ടിരുന്നു. മോദിയുടെ 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ നേടിയ തകർപ്പൻ വിജയത്തെ അഭിനന്ദിച്ച് ആദ്യം എത്തിയ ലോകനേതാവ് നെതന്യാഹു ആയിരുന്നു.

Happy #FriendshipDay2019 India!

May our ever strengthening friendship & #growingpartnership touch greater heights.
🔊🎧🎶 ये दोस्ती हम नहीं तोड़ेंगे..... 🇮🇱❤🇮🇳 pic.twitter.com/BQDv8QnFVj

— Israel in India (@IsraelinIndia) August 4, 2019

תודה לך
מאחל יום חברות שמח לאזרחי ישראל הנהדרים ולידידי הטוב @netanyahu

הודו וישראל הוכיחו את ידידותם לאורך הזמן. הקשר שלנו הוא חזק ונצחי. מאחל שהידידות בין המדינות שלנו תצמח ותפרח אף יותר בעתיד https://t.co/PsZTgMoXMU

— Narendra Modi (@narendramodi) August 4, 2019