ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചു. ക്യു.ആർ.എസ്.എ.എം (ക്വിക് റിയാക്‌ഷൻ സർഫസ് ടു എയർ മിസൈൽ) എന്ന് പേരിട്ട മിസൈൽ ഒഡിഷയിൽ ചന്ദിപൂരിലെ റേഞ്ചിൽ നിന്ന് ഇന്നലെ രാവിലെ 11.05നാണ് വിക്ഷേപിച്ചത്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡി.ആർ.ഡി.ഒ ആണ് മിസൈൽ വികസിപ്പിച്ചത്. 25-30 കിലോമീറ്ററാണ് മിസൈലിന്റെ പ്രഹരപരിധി. എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാം. മൊബൈൽ ട്രക്കിൽ നിന്ന് വിക്ഷേപിക്കുന്നതിനാൽ എല്ലാ ഭൂപ്രദേശങ്ങളിലും പ്രയോഗിക്കാൻ കഴിയും. 2017 ജൂൺ നാലിനായിരുന്നു ആദ്യ പരീക്ഷണം. 2019 ഫെബ്രുവരിയിൽ രണ്ട് തവണ പരീക്ഷിച്ചിരുന്ന.