news

1. ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര ജില്ലാ ജയിലില്‍ എത്തിച്ചു. സൂപ്രണ്ടിന്റെ പരിശോധനയ്ക്ക് ശേഷം സെല്ലിലേക്ക് മാറ്റും. നടപടി, ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്ന് മജിസ്‌ട്രേറ്റിന്റെ കണ്ടെത്തലിനെ തുടര്‍ന്ന്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച മജിസ്‌ട്രേറ്റ് ശ്രീറാമിനെ ജയിലിലേക്ക് അയക്കാന്‍ ഉത്തരവിട്ടു. ആശുപത്രി ചികിത്സ ആവശ്യം ഇല്ല എന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
2. മാദ്ധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ആണ് ശ്രീറാമിനെ ജയിലിലേക്ക് മാറ്റിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന പ്രതിയെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ കഴിയുന്നു, എന്ന വിവാദത്തെ തുടര്‍ന്ന് ഇന്ന് വൈകിട്ട് ആണ് ഡിസ്ചാര്‍ജ് ചെയ്തത്. ശ്രീറാമിനെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത് ആംബുലന്‍സില്‍ കിടത്തി ആയിരുന്നു. നിസാര പരിക്കുകള്‍ മാത്രമെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധി എഴുതിയ ശ്രീറാം വെങ്കിട്ടരാമന്‍ കഴിഞ്ഞത്, സ്വകാര്യ ആശുപത്രിയിലെ എ.സി ഡീലക്സ് റൂമില്‍ ആയിരുന്നു.
3 റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം കടുപ്പിച്ച് നേതാക്കള്‍. ഉദ്യോഗസ്ഥനെ ഉടന്‍ സര്‍വ്വീസില്‍ നിന്നും നീക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വീസ് നിയമം അനുസരിച്ച് സസ്‌പെന്‍ഡ് ചെയ്യേണ്ട സമയ പരിധി പിന്നിടുകയാണ്. ശ്രീറാമിന്റെ പരിക്ക് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടണം എന്നും ചെന്നിത്തല. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
4 ഏത് ഉന്നത സ്ഥാനത്തുള്ള ആളാണെങ്കിലും ശിക്ഷിക്കപ്പെടണം. പലരുടേയും മുഖം മൂടി ഈ സംഭവത്തോടെ വലിച്ചു കീറപ്പെട്ടു എന്നും കോടിയേരി. ശ്രീറാം വെങ്കിട്ടരാമനെ പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയും ഉണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. ഐ.എ.എസുകാര്‍ ദൈവം അല്ലെന്നും മന്ത്രി. അതിനിടെ, അപകട സമയത്ത് ശ്രീറാമിന് ഒപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന വഫാ ഫിറോസ് വീട്ടില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. രാത്രി 12.34 ന് വാഹനവുമായി പുറത്ത് പോകുന്ന ദൃശ്യങ്ങളാണ് കിട്ടിയത്.


5 പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാന്‍ ആകില്ല എന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് ശേഷം ഉള്ള ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും. പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുക, രാഹുല്‍ ഗാന്ധിയുടെ രാജി അടക്കമുള്ള വിഷയങ്ങള്‍. യോഗത്തില്‍ ഇടക്കാല പ്രസിഡന്റിനെയും തിരഞ്ഞെടുത്തേക്കും എന്ന് സൂചന.
6 പാര്‍ട്ടി നേതാക്കളുടെ നിരന്തര അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് ആണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം രാജി വച്ചത്. തനിക്ക് പകരം അമ്മയേയും സഹോദരിയേയും നേതൃസ്ഥാനത്ത് കൊണ്ടു വരരുത് എന്നും രാഹുല്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നേതൃസ്ഥാനത്തേക്ക് ശശി തരൂര്‍ അടക്കമുള്ള വ്യക്തികളുടെ പേരുകള്‍ ഉയര്‍ന്നു വന്നു എങ്കിലും അശ്രീറാം ജയിലില്‍.. കൗമുദി പ്രൈംന്യൂസിലേക്ക് സ്വാഗതം...
7 ചന്ദ്രയാന്‍ 2 പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്ത് വിട്ടു. വിക്രം ലാന്‍ഡറിലെ 14 കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 5.28ന് ലഭിച്ച ചിത്രമാണ് ഇത്. കഴിഞ്ഞ മാസം 22നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്.
8 ഉന്നാവോയിലെ വാഹന അപകടം യാദൃശ്ചികം എന്ന് ട്രക്ക് ഉടമ ദേവേന്ദ്ര പാല്‍. എം.എല്‍.എ കുല്‍ദീപ് സെംഗാറിനെയോ പെണ്‍കുട്ടിയുടെ കുടുംബത്തെയോ പരിചയം ഇല്ല. വായ്പ മുടങ്ങിയതിനാല്‍ വാഹനം ഫിനാന്‍സ് കമ്പനി പിടിച്ചു കൊണ്ടു പോകുമെന്ന് ഭയന്നു. കമ്പനിയെ കബളിപ്പിക്കാന്‍ ആണ് നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് തേച്ചത്. സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കും എന്നും ട്രക്ക് ഉടമ. കാര്‍ അമിത വേഗതയില്‍ ആയിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞതായും ദേവേന്ദ്ര പാല്‍.
9 അതേസമയം, വാഹന അപകടത്തില്‍ പരിക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുക ആണ്. ന്യുമോണിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവ പെട്ടിരുന്നു. തുടര്‍ പരിശോധനയില്‍ ആണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്. ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്.
10 ജമ്മു കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അനുച്ഛേദങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലുകളില്‍ നിയമോപദേശം തേടി കേന്ദ്രസര്‍ക്കാര്‍. ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ ആതിനാല്‍ തന്നെ ലോക്സഭയിലും രാജ്യസഭയിലും ബില്ല് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കിയാലേ നിയമമാകൂ. ജമ്മു കശ്മീരില്‍ ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തില്‍ അതിന് മുമ്പ് ഈ ബില്ലുകള്‍ പാസ്സാക്കി ശക്തമായ ഒരു രാഷ്ട്രീയ സന്ദേശം നല്‍കാന്‍ ബി.ജെ.പി ശ്രമിക്കും
11അതേസമയം, കാശ്മീരിലെ അസാധാരണ നടപടികളില്‍ പരിഭ്രാന്തരായി പ്രദേശവാസികള്‍. ജമ്മു കശ്മീരില്‍ തീവ്രവാദ ഭീഷണികളുണ്ട്. അമര്‍നാഥ് യാത്രയ്ക്ക് നേരെ തീവ്രവാദ ഭീഷണികള്‍ ഉണ്ടായിരുന്നു. അതിനാലാണ് സൈനികവിന്യാസം ഏര്‍പ്പെടുത്തുന്നത് എന്ന് ഗവര്‍ണര്‍ അറിയിച്ചു. ജനങ്ങള്‍ ശാന്തത പാലിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കാരണങ്ങള്‍ വ്യക്തമാക്കാതെ, ജനങ്ങളെ പരിഭ്രാന്തിയില്‍ ആഴ്ത്തുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ എന്തെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ഗവര്‍ണറെ കണ്ടിരുന്നു