sriram-venkitaraman

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. വഞ്ചിയൂർ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ജില്ല ജയിലിലെത്തിച്ച് പരിശോധനകളും നടപടികളും പൂർത്തിയായി. സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസിലാണ് ശ്രീറാമിനെ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയത്. അതേസമയം ശ്രീറാം സി.ജെ.എം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

സ്ട്രച്ചറിൽ പുറത്തെത്തിച്ച ശ്രീറാം വെങ്കിട്ടരാമന്റെ മുഖം മാസ്ക് ഉപയോഗിച്ച് മറച്ചാണ് ആംബുലൻസിലേക്ക് കയറ്റിയത്. കനത്ത പൊലീസ് കാവലാണ് ആശുപത്രിക്ക് ചുറ്റും ഏർപ്പെടുത്തിയത്. ശ്രീറാം ഗുരുതരാവസ്ഥയിലെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മജിസ്ട്രേറ്റ് ശ്രീറാമിനെ കണ്ടത് ആംബുലൻസിനുള്ളിൽ വച്ചാണ്. കിംസിലെ മെഡിക്കൽ റിപ്പോർട്ട് ജയിൽ ഡോക്ടർമാർ പരിശോധിച്ചു.