pm-

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി നരേന്ദ്രമോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതിന് പിന്നാലെ എം.പിമാർക്ക് പ്രത്യേക പരിശീലന പരിപാടികൾ നൽകാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി എം.പിമാർക്കുള്ള പ്രത്യേക പരിശീലന പരിപാടികൾ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. ഇപ്പോൾ നരേന്ദ്രമോദി എം.പിമാർക്കൊപ്പം ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പാർലമെന്റ് ലൈബ്രറി മന്ദിരത്തിലായിരുന്നു പരിശീലനക്ലാസ് നടന്നത്. എല്ലാ എം.പിമാരും ഉറപ്പായും പങ്കെടുക്കണമെന്ന് ബി.ജെ.പിയുടെ കർശന നിർദ്ദേശവും ഉണ്ടായിരുന്നു.

മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പരിപാടിയിൽ എം.പിമാർക്ക് പാർട്ടി നിർദ്ദേശം നൽകി. പാർട്ടി അച്ചടക്കം പാലിച്ചു മുന്നോട്ട് പോകാൻ എല്ലാ എംപിമാരും തയ്യാറാകണമെന്നും അനാവശ്യ വിവാദങ്ങളിൾപ്പെടരുതെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

कोई यूँ हीं जन जन का प्यारा नहीं हो जाता,कोई ऐसे ही पूरी दुनिया में नहीं छा जाता,कोई यूँ हीं नरेंद्र मोदी नहीं बन जाता,

आम सांसद की तरह पीछे जाकर बैठने का हृदय होना चाहिये

ऐसा आज हुआ अभ्यास वर्ग में।इशारा सिर्फ़ इतना कि हमें अहंकार से दूर रहना है..कोटि नमन है मोदी जी को pic.twitter.com/ZpKHAiJLcu

— Manoj Tiwari (@ManojTiwariMP) August 3, 2019