ചാലക്കുടി: ചാലക്കുടി നഗരത്തിൽ ഇന്നലെ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.വിവിധ ഇടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ചുഴലിക്കാറ്റിനെത്തുടർന്ന് കൂടപ്പുഴ ആറാട്ടുകടവിൽ നാൽപ്പതടിയോളം ഉയരത്തിൽ അന്തരീക്ഷത്തിലേക്ക് വെള്ളം ഉയർന്നു. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കി നഗരത്തിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ആളപായമുണ്ടായില്ലെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വെട്ടുകടവ് കപ്പേളയ്ക്ക് സമീപത്തായിരുന്നു കൂടുതൽ നാശനഷ്ടം
അര മണിക്കൂറിന് ശേഷമാണ് കാറ്റ് വീശിയിരുന്നതെങ്കിൽ സ്ഥിതി ഇതിലും രൂക്ഷമായേനെ.ഫൊറോന പള്ളിയിലെ രണ്ടാമത്തെ കുർബാന കഴിഞ്ഞാൽ നിരവധി പേരാണ് വെട്ടുകടവ് റോഡിലൂടെ തിരിച്ചുപോകാറുള്ളത്.കഴിഞ്ഞ പ്രളയത്തിനു ശേഷവും സമാനമായ ചുഴലിക്കാറ്റുകൾ ചാലക്കുടിയിൽ വീശിയിരുന്നു.