march-for-science

തിരുവനന്തപുരം: ശാസ്ത്രത്തെ സ്നേഹിക്കുന്ന ആയിരക്കണക്കിനാളുകൾ തലസ്ഥാന നഗരിയിൽ ആഗസ്ത് 9ന് അണിനിരക്കും. ഇന്ത്യ മാർച്ച് ഫോർ സയൻസ് എന്ന ബാനറിന് കീഴിലായിരിക്കും ഇവർ ഒത്തുചേരുക. പാളയം പബ്ലിക് ലെെബ്രറിയിനടുത്തായി രാവിലെ ഒമ്പതിന് തുടങ്ങുന്ന പരിപാടി അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചരണം നടത്തും.

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാനും അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കാനും പരിപാടി ആഹ്വാനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

അതേ ദിവസം രാവിലെ 9.30ന് മജീഷ്യൻ ഗോപിനാഥ് മുതുക്കാടിന്റെ പ്രത്യേക പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും.

രജിസ്ട്രേഷനായി www.marchforscience.in

കൂടുതൽ വിവരങ്ങൾക്കായി 9387224226, 8281185752, 9995374824

Or email: marchforsciencetvm@gmail.com