ശ്രീനഗർ: ജമ്മു കാശ്മീരിൽ അനിശ്ചിതത്വം തുടരുന്നതിനിടെ നിർണായക നീക്കവുമായി കേന്ദ്രനേതൃത്വം. അതേസമയം തന്നെ വീട്ടുതടങ്കലിലാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറ്റ് നേതാക്കളെയും വീട്ടുതടങ്കലിലാക്കാൻ നീക്കമുണ്ടെന്നും ഒമർ അബ്ദുള്ള പറഞ്ഞു. താനും വീട്ടുതടങ്കലിലാണെന്ന് മെഹ്ബൂബ മുഫ്തിയും അറിയിച്ചു. സാമാധാനത്തിന് വേണ്ടി പോരാടിയ തന്നെ വീട്ടുതടങ്കലിലാക്കിയത് വിരോധാഭാസമാണെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. അതേസമയം കശ്മീർ താഴ്‌വരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്
ജമ്മു കശ്മീരിൽ മൊബൈൽ ഇന്റെർനെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി.അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി.
I believe I’m being placed under house arrest from midnight tonight & the process has already started for other mainstream leaders. No way of knowing if this is true but if it is then I’ll see all of you on the other side of whatever is in store. Allah save us 🙏🏼
— Omar Abdullah (@OmarAbdullah) August 4, 2019