വനിതാ ഫുട്ബാൾ
ബൊളിവിയയെ
കീഴടക്കി ഇന്ത്യ
മാഡ്രിഡ് : സ്പെയ്നിൽ നടക്കുന്ന കോട്ടിഫ് കപ്പ് വനിതാ ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യൻ സീനിയർ ടീം 3-1ന് ബൊളീവിയയെ കീഴടക്കി. ഇന്ത്യയ്ക്ക് വേണ്ടി രത്തൻ ബാലാ ദേവി രണ്ട് ഗോളുകളും ബാലാദേവി ഒരു ഗോളും നേടി.
ഗിബ്സണെ പുറത്താക്കി
കേപ്ടൗൺ : ലോകകപ്പിൽ സെമിയിലെത്താതെ പുറത്തായ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഒാട്ടിസ് ഗിബ്സണെയും സഹപരിശീലകരെയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോൾഡ് പുറത്താക്കി. പ്രൊഫഷണൽ ഫുട്ബാൾ രീതിയിൽ പുതിയ മുഖ്യപരിശീലകന്‍ തന്റെ സഹായികളെ തിരഞ്ഞെടുക്കാനവകാശം നൽകുമെന്ന് ബോർഡ് അറിയിച്ചു.