യു.എ.ഇ -യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന 210 നഴ്സുമാർക്ക് ഉടൻ നിയമനം നൽകും. ഇതുമായി ബന്ധപ്പെട്ട കരാറിൽ നോർക്ക റൂട്ട്സ് ഒപ്പുവച്ചു. യു.എ.ഇ-യിൽ , നോർക്ക റൂട്ട്സ് മുഖേന ഇത്തരത്തിൽ വലിയൊരു നിയമനം നടക്കുന്നത് ആദ്യമായാണ്. ജനറൽ ഒ.പി.ഡി, മെഡിക്കൽ സർജിക്കൽ വാർഡ്, ഒ.റ്റി, എൽ.ഡി.ആർ & മിഡ് വൈഫ്, എൻ.ഐ.സി.യു, ഐ.സി.യു & എമർജൻസി, നഴ്സറി, എൻഡോസ്കോപി, കാത്ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബി.എസ്.സി നഴ്സിങ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 40 വയസ്സിനു താഴെ പ്രായമുള്ള വനിത നഴ്സുമാർക്കാണ് നിയമനം.
അടിസ്ഥാന ശമ്പളം 75000 മുതൽ 94000 രൂപ വരെയാണ്. മേൽപറഞ്ഞ യോഗ്യതയും ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസുള്ളവർക്ക് മുൻഗണന, താത്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ലൈസൻസിന്റെ പകർപ്പ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം ഈ മാസം 31-ന് മുമ്പായി rmt1.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1800 425 3939 ൽ നിന്ന് ലഭിക്കും.
അബുദാബിയിൽ നഴ്സ്
അബുദാബിയിലേക്ക് ഒഡെപെക് മുഖേന നഴ്സ് തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.എച്ച്എഎഡി /ഡിഎച്ച്ഒ ലൈസൻസുള്ള പുരുഷ നഴ്സുമാർക്കാണ് അവസരം. ആഗസ്റ്റ് അവസാന വാരം സ്കൈപ്പ് ഇന്റർവ്യൂ നടക്കും.
യോഗ്യത: ബിഎസ്.സി നഴ്സിംഗ്. മൂന്ന് വർഷത്തെ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.റിമോട്ട് ക്ളിനിക്ക്സ്, ഇൻഡസ്ട്രിയൽ ക്ളിനിക്ക്, ഓൺഷോർ ആൻഡ് ഓഫ് ഷോർ ,റിഗ്സ് എന്നിവിടങ്ങളിലേക്കാകും നിയമനം. 10 മുതൽ 15 വരെ അപേക്ഷിക്കാം.രണ്ട് വർഷത്തെ കരാർ നിയമനമാണ്.
ബയോഡാറ്റ uae.odepc@gmail.com എന്ന മെയിലിലേക്ക് അയക്കണം. ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
അമേരിക്കൻ ഹോസ്പിറ്റൽ
ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ ഡോക്ടർമ്മാർക്ക് അവസരം. പീഡിയാട്രിക് ഓഫ്താൽമോളജിസ്റ്റ്, പീഡിയാട്രിക് ഹോസ്പിറ്റലിസ്റ്റ്, അലർജിസ്റ്റ്/ഇമ്മ്യൂണോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, എൻഡോക്രിനോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഓങ്കോളജിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. ബയോഡാറ്റ hr_physicians@ahdubai.com എന്ന ഇമെയിലിലേക്ക് അയക്കാം.
യു.എ.ഇ റിഫൈനറി പ്രൊജക്ടിൽ
യുഎഇയിലെ റിഫൈനറി പ്രൊജക്ടിലേക്ക് ഫ്രീ റിക്രൂട്ട്മെന്റ്. സേഫ്റ്റി ഓഫീസേഴഅസ്, എൻജിനീയർ, മാനേജർ, ടെക്നിക്കൽ ക്ളാർക്ക്, സൂപ്പർവൈസർ, റിഗ്ഗർ, ക്യാമ്പ് ബോസ്, കോൺട്രോക്ടർ എന്നിങ്ങനെ നിരവധി ഒഴിവുകൾ. ഇന്റർവ്യൂ 7ന് കൊച്ചിയിൽ നടക്കും. വിശദവിവരങ്ങൾക്ക്:thozhilnedam.com.
റസ്റ്റോറന്റ് കഫേയിൽ
കുവൈറ്റിലെ റസ്റ്റോറന്റ് കഫേയിൽ അവസരങ്ങൾ. ഡ്രൈവർ, അസിസ്റ്റന്റ് കുക്ക്, ബാരിസ്റ്റ തസ്തികകളിൽ നിരവധി ഒഴിവുകൾ. സൗജ്യന്യ താമസം. വിശദവിവരങ്ങൾക്ക്:thozhilnedam.com.
മൈക്രോസോഫ്റ്റ് ദുബായ്
ദുബായിലെ മൈക്രോസോഫ്റ്റിൽ ആർക്കിടെക്ട്, പ്രീമിയർ ഫീൽഡ് എൻജിനീയർ, ലൈസെൻസിംഗ് സൊല്യൂഷൻ സ്പെഷ്യലിസ്റ്റ്, അഷ്വർ സൊല്യൂഷൻ സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.microsoft.com.വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ഖത്തർ എയർക്രാഫ്റ്റ് കാറ്ററിംഗ് കമ്പനി
ഖത്തർ എയർക്രാഫ്റ്റ് കാറ്ററിംഗ് കമ്പനിയിൽ ന്യൂട്രീഷനിസ്റ്റ്, സോസ് ഷെഫ്, സ്പെഷ്യാലിറ്റി ഷെഫ്, ഷെഫ് റോൾസ് എന്നിങ്ങനെയുള്ള തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.qatarairways.com.
വിശദവിവരങ്ങൾക്ക്:/omanjobvacancy.com
മാലിദ്വീപിൽ നഴ്സ്
മാലിദ്വീപിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ നഴ്സ് തസ്തികകളിൽ അവസരം. രജാബ് മാൻപവർ കൺസൾട്ടൻസിയാണ് റിക്രൂട്ട് ചെയ്യുന്നത്. മിഡ്വൈവ്സ്, എൻഐസിയു നഴ്സ്, ഒപിഡി, സ്ക്രബ് നഴ്സ്, മെഡ്/സർജിക്കൽ, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിലേക്കാണ് നിയമനം. ഐഇഎൽടിഎസ് 5.5 മാർക്കുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. വിശദവിവരങ്ങൾക്ക്:thozhilnedam.com.
എമാർ പ്രോപ്പർട്ടീസ്
ദുബായിലെ ഏറ്റവും മികച്ച ഡെവലപ്പർമാരിൽ ഒന്നായ എമാർ പ്രോപ്പർട്ടീസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ ഫിനാൻസ് എക്സിക്യൂട്ടീവ്, അക്കൗണ്ട് റിസീവബിൾ ക്ളാർക്ക്, വെയിറ്റർ, റസീവിംഗ് ക്ളാർക്ക്, സ്പാ റിസപ്ഷനിസ്റ്റ്, ഫുഡ് ആൻഡ് ബിവറേജ് സൂപ്പർവൈസർ, ഹെഡ് ബുച്ചർ, ഷെഫ് ദ പാർട്ടി എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.emaar.com.വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ചാൽഹൗബ് ഗ്രൂപ്പ്
കുവൈറ്റിലെ ചാൽഹൗബ് ഗ്രൂപ്പ് നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഡിവിഷൻ മാനേജർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സപ്ളൈ ചെയിൻ ഹെഡ്. ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബ്രാൻഡ് മാനേജർ, സീനിയർ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.chalhoubgroup.com/വിശദവിവരങ്ങൾക്ക്: /jobsindubaie.com.
വിപ്രോ ലിമിറ്റഡ്
വിപ്രോ ലിമിറ്റഡ് വിവിധ രാജ്യങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തർ, സൗദി , സിംഗപ്പൂർ, കാനഡ, ആസ്ട്രേലിയ, യുഎസ്, ജപ്പാൻ എന്നിവിടങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. പബ്ളിക് റിലേഷൻ ഓഫീസർ, പ്രാക്ടീഷണർ സെയിൽസ് മാനേജർ, സെയിൽസ് ഡയറക്ടർ, സീനിയർ പ്രോഗ്രാം മാനേജർ, പ്രാക്ടീഷണർ സെയിൽസ് ഡയറക്ടർ, കൺസൾട്ടിംഗ് പാർട്ണർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഡിജിറ്റൽ കൺസൾട്ടന്റ്, അക്കൗണ്ട് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, എച്ച് ആർ ബിസിനസ് പാർട്ണർ, ഡാറ്റ ആർക്കിടെക്ട്, സൈബർ സെക്യൂരിറ്റി, അക്കൗണ്ട് എക്സിക്യൂട്ടീവ്, കൺസൾട്ടിംഗ് പാർട്ണർ, സോഫ്റ്റ്വെയർ എൻജിനീയർ, ആർക്കിടെക്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.wipro.com/വിശദവിവരങ്ങൾക്ക്:omanjobvacancy.com
ഖത്തർ എക്സിക്യൂട്ടീവ്
ഖത്തർ എക്സിക്യൂട്ടീവിൽ മാനേജർ ചാർട്ടർ സെയിൽ, ക്യാബിൻ ക്രൂ, എക്സിക്യൂട്ടീവ് ക്യാബിൻ ക്രൂ, ലീഡ് എൻജിനീയറിംഗ്, എയർക്രാഫ്റ്റ് എൻജിനീയർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: qatarexec.com.qa. വിശദവിവരങ്ങൾക്ക്: omanjobvacancy.com
ദുബായ് മാൾ
ദുബായ് മാളിൽ നിരവധി ഒഴിവുകൾ. സ്പാ തെറാപ്പിസ്റ്റ്, ഗസ്റ്ര് സർവീസ് ഏജന്റ്, അസിസ്റ്റന്റ് ഇൻ റൂം ഡിനിംഗ് മാനേജർ, ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ,ഫ്രന്റ് ഓഫീസ് മാനേജർ, ഹോസ്റ്റസ്, വെയിട്രസ്, ഡോർമാൻ, വെയിറ്റർ, തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് അപേക്ഷിക്കേണ്ടത്. കമ്പനിവെബ്സൈറ്റ്: https://thedubaimall.com . വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ഐ.ടി.എസ് കമ്പനി
കുവൈറ്റിലെ ഐടിഎസ് കമ്പനിയിൽ സോഫ്റ്റ് വെയർ ഡെവലപ്പർ , സീനിയർ മൈക്രോസോഫ്റ്റ് ഡൈനാമിക് സിആർഎം ഡെവലപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.its.ws. വിശദവിവരങ്ങൾ:/gulfjobvacancy.com.
നാഫ്കോ
യുഎഇ നാഫ്കോ കമ്പനിയിൽ നിരവധി ഒഴിവുകൾ.
ബിസിനസ് ഡെവലപ്മെന്റ് എൻജിനീയർ, ഡ്രാഫ്റ്റ്മാൻ, മെക്കാനിക്കൽ മാർക്കറ്റിംഗ് സർവേയർ, സെയിൽസ് സർവീസ് എൻജിനീയർ, ഫയർ പമ്പ് എൻജിനീയർ, സെയിൽസ് എക്സിക്യൂട്ടീവ്, എസ്റ്റിമേഷൻ എൻജിനീയർ സെയിൽസ്, മാർക്കറ്റിംഗ് എൻജിനീയർ,ഫോർമാൻ, ഫയർ അലാറം ടെക്നീഷ്യൻ, ഡിസൈൻ എൻജിനീയർ, എസ്റ്റിമേഷൻ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.naffco.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
മറീന മാൾ
ദുബായിലെ മറീനമാളിൽ കാഷ്യർ, സെയിൽസ്മാൻ, എസി ടെക്നീഷ്യൻ, വേർഹൗസ് മാനേജർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ തസ്തികകളിൽ ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡേറ്റ careers@marinamall.ae എന്ന മെയിലിലേക്ക് അയക്കണം. കമ്പനിവെബ്സൈറ്റ്:www.marinamall.ae . വിശദവിവരങ്ങൾക്ക്: jobsindubaie.com.
ബേക്കർ ഹ്യൂഗ്സ്
യുഎഇയിലെ ബേക്കർ ഹ്യൂഗ്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സെയിൽസ് മാനേജർ, ഫീൽഡ് എൻജിനീയർ, സീനിയർ സെയിൽസ് മാനേജർ, മെഷ്യൻ ഓപ്പറേറ്റർ, റീജണൽ സർവീസ് ഡെലിവറി ലീഡർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.bhge.com/ വിശദവിവരങ്ങൾ:/gulfjobvacancy.com.