ഖത്തർ എയർവേസ്
ഖത്തർ എയർവേസിലേക്ക് ഓപ്പറേഷൻ കോഓഡിനേറ്റർ, ഓപ്പറേഷൻ ഡാറ്റ അനലിസ്റ്റ്, ബോയിംഗ് ഫസ്റ്റ് ഓഫീസർ, ബോയിംഗ് കാപ്റ്റൻ അസസ്മെന്റ് , കാർഗോ കരിക്കുലം സ്പെഷ്യലിസ്റ്റ്, ക്യാബിൻ ക്രൂ , തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. കമ്പനിവെബ്സൈറ്റ്: www.qatarairways.com. വിശദവിവരങ്ങൾക്ക്:/omanjobvacancy.com
സൗദി ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടർ
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് ഡോക്ടർമാരെ നിയമിക്കുന്നു. കൺസൾട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത: എംബിബിഎസ്/എംഡി/എംഎസ്/പിഎച്ച്ഡി. സ്പെഷ്യലൈസേഷൻ : അനസ്തേഷ്യ, ബ്ളഡ് ബാങ്ക്, കാർഡിയോളജി, ക്ളിനിക്കൽ പതോളജി, ഡെൻഡിസ്ട്രി, ഡെർമറ്റോളജി, എമർജൻസിമെഡിസിൻ, എമർജൻസി മെഡിസിൻ (പീഡിയാട്രിക്) ,എൻഡോക്രിനോളജി, എൻഡോക്രിനോളജി (പീഡിയാട്രിക്), എൻഡോസ്കോപ്പിക് സർജറി, ഇഎൻടി, ഫാമിലി മെഡിസിൻ, ഗാസ്ട്രോഎന്ററോളജി, ജനറൽ സർജറി, ഹേമറ്റോളജി, ഇൻസെന്റീവ് കെയർ യൂണിറ്റ് (ഐസിയു) , ഇമ്മ്യൂണോളജി, ഇമ്മ്യൂണോളജി (പീഡിയാട്രിക്), ഇൻഫക്ഷൻ കൺട്രോൾ, ഇൻഫെക്ഷ്യസ് ഡിസീസ്, ഇൻഫെർട്ടിലിറ്റി ആൻഡ് ട്യൂബ് ബേബി, ഇന്റേണൽ മെഡിസിൻ, മാക്സിലോഫേഷ്യൽ ആൻഡ് ഓറൽ സർജറി, മൈക്രോ ബയോളജിസ്റ്റ്,നിയോനറ്റോളജി, നെഫ്റോളജി, നെഫ്റോളജി (പീഡിയാട്രിക്), ന്യൂറോളജി, ന്യൂറോ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓങ്കോളജി, ഒഫ്താൽമോളജി, ഓറൽ ഡെന്റിസ്ട്രി, ഓർത്തഡോന്റിസ്റ്റ്, ഓർത്തോപീഡിക്, പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് സർജറി , പ്ളാസ്റ്റിക് സർജറി, പൾമണോളജി, റേഡിയോ ഡൈഗ്നോസിസ്, റേഡിയോളജി.രണ്ട് വർഷം പ്രവൃത്തിപരിചയം വേണം. ആഗസ്ത് 26നും, 27നും കൊച്ചിയിലും 29നും, 30നും ഡൽഹിയിലും സെപ്തംബർ ഒന്നിനും രണ്ടിനും മുംബൈയിലും ഇന്റർവ്യൂ നടക്കും. അപേക്ഷകൾ ആഗസ്ത് 22 ന് മുൻപ് saudimoh2019.odepc@gmail.com എന്ന മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.
കുവൈറ്റിൽ ഹൗസ് മെയ്ഡ് റിക്രൂട്ട്മെന്റ്
കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനമായ അൽദുര ഫോർ മാൻ പവർ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുവാൻ സന്നദ്ധരായ വനിതകളെ നോർക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷനിലൂടെ തിരഞ്ഞെടുക്കും.
ശമ്പളം 110 കെ.ഡി (ഏകദേശം 25,000രൂപ). തിരഞ്ഞടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉൾപ്പെയുള്ള സേവനം തികച്ചും സൗജന്യം. ആഗസ്റ്റ് ഒൻപത് വരെ 10 മണി മുതൽ തൈക്കാടുള്ള നോർക്കയുടെ ആസ്ഥാന മന്ദിരത്തിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.
താത്പര്യമുള്ള വനിതകൾ, ഫുൾ സൈസ് ഫോട്ടോ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവയുമായി ഈ ദിവസങ്ങളിൽ നോർക്ക ആസ്ഥാനത്ത് എത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 0091 8802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും, 0471-2770544, 0470-2603115, എന്നീ നമ്പരുകളിൽ ലഭിക്കും.
ഇത്തിഹാദ് എയർവേസ്
യുഎഇയിലെ ഇത്തിഹാദ് എയർവേസ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്യാബിൻ ക്രൂ, ലീഗൽ ഓഫീസർ,മാനേജർ ഇന്റേണൽ ഓഡിറ്റർ, ചാർട്ടർ സെയിൽസ് ഓഫീസർ, സീനിയർ മാനേജർ എയർക്രാഫ്റ്റ് മെയിന്റനൻസ്, മാനേജർ പ്രൊജക്ട്, എയ്റോപൊളിറ്റിക്കൽ അഫയർ ഓഫീസർ, ബിസിനസ് എൻഗേജ്മെന്റ് മാനേജർ, സെയിൽസ് സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർ, ഫിനാൻഷ്യൽ പാർട്ണർഷിപ്പ് ഓഫീസർ, ഗസ്റ്റ് സർവീസ് ഏജന്റ്, ക്യാംപെയിൻ പ്ളാനർ, ട്രാവൽ സർവീസ് ഏജന്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.etihad.com.വിശദവിവരങ്ങൾക്ക്: /jobsindubaie.com
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ
ദുബായിലെ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. മാർക്കറ്റിംഗ് മാനേജർ, ഐടി മാനേജർ, ബിസിനസ് ഓപ്പറേഷൻമാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, സെയിൽസ് മാനേജർ, ബിസിനസ് ഓപ്പറേഷൻ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, മാർക്കറ്റിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.lulugroupinternational.com.വിശദവിവരങ്ങൾക്ക്:gulfjobvacancy.com.
ദുബായ് പാർക്ക് ആൻഡ് റിസോർട്ട്
ദുബായ് പാർക്ക് ആൻഡ് റിസോർട്ട് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ടെക്നീഷ്യൻ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്, അഡ്മിഷൻ അറ്റന്റർ, എഫ് ആൻഡ് ബി അറ്റന്റർ, റീട്ടെയിൽ അസോസിയേറ്റ്, ഫിനാൻസ് മാനേജർ, ലൈഫ്ഗാർഡ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.dubaiparksandresorts.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com
അൽമുല്ല ഗ്രൂപ്പ്
കുവൈറ്റിലെ അൽമുല്ലാഗ്രൂപ്പ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടീം ലീഡർ, കസ്റ്റമർ റിലേഷൻ റെപ്രസെന്റേറ്റീവ്, അഡ്മിൻ കോഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ- ഇന്റേണൽ ഓഡിറ്റ്, അസിസ്റ്റന്റ് മാനേജർ- ബിസിനസ് ഡെവലപ്മെന്റ്, മാനേജർ- ബിസിനസ് ഡെവലപ്മെന്റ്, സെയിൽസ് മാനേജർ, സെയിൽസ് കൺസൾട്ടന്റ്, സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://www.almullagroup.com. വിശദവിവരങ്ങൾക്ക്: /jobsindubaie.com.