കൊച്ചി: എ.ഡി.ജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി(54)നിര്യാതയായി. ചികിത്സയിലിരിക്കെ കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിൽസയിലായിരുന്നു. പരേതരായ കുറന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്റൈനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വസതിയിൽ പൊതുദർശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ സംസ്കരിക്കും.
മലയാള സിനിമയെ ചെന്നൈയിൽനിന്നും കേരളത്തിലേക്കു പറിച്ചു മാറ്റുവാൻ മുന്നിൽനിന്ന റിയാൻ സ്റ്റുഡിയോയുടെ എം.ഡി ആയിരുന്നു. മൃഗസ്നേഹി ആയിരുന്ന അനിത, തെരുവുനായ്ക്കളുടെ ക്ഷേമത്തിനായും പ്രവർത്തിച്ചു. കാർഷികമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ.