ശ്രീനഗർ: ജമ്മുകാശ്മീരിൽ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പെടെയുള്ളവർ വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ നേതാക്കൾക്ക് പിന്തുണയുമായി ശശി തരൂർ എം.പി. ഒമർ അബ്ദുള്ള നിങ്ങൾ ഒറ്റയ്ക്കല്ല,എല്ലാ ജനാധിപത്യവാദികളും കാശ്മീരിലെ നേതാക്കൾക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'ഒമർ അബ്ദുള്ള നിങ്ങൾ ഒറ്റയ്ക്കല്ല.രാജ്യത്തിനായി കേന്ദ്രസർക്കാർ എന്ത് കരുതിവച്ചാലും രാജ്യത്തെ ജനാധിപത്യവാദികൾ കാശ്മീരിലെ മുഖ്യധാരാ നേതാക്കൾക്കൊപ്പം നിൽക്കും. പാലർമെന്റിൽ ഇപ്പോഴും നമ്മൾ ഉണ്ട്,അതിനാൽത്തന്നെ നമ്മുടെ ശബ്ദം നിശ്ചലമാകില്ല'-ശശി തരൂർ ട്വീറ്റ് ചെയ്തു.
You are not alone @OmarAbdullah. Every Indian democrat will stand with the decent mainstream leaders in Kashmir as you face up to whatever the government has in store for our country. Parliament is still in session & our voices will not be stilled. @INCIndia https://t.co/QqGa4EgrP3
— Shashi Tharoor (@ShashiTharoor) August 4, 2019
അതോടൊപ്പം 'കാശ്മീരിൽ എന്താണ് സംഭവിക്കുന്നത്? ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ എന്തിനാണ് അർധരാത്രി അറസ്റ്റ് ചെയ്യുന്നത്?കാശ്മീരിലെ ജനങ്ങൾ നമ്മുടെ പൗരന്മാരാണെങ്കിൽ അവരുടെ നേതാക്കൾ നമ്മുടെ പങ്കാളികളല്ലേ, വിഘടനവാദികൾക്കും തീവ്രവാദികൾക്കുമെതിരെ പ്രവർത്തിക്കുമ്പോൾ നേതാക്കളെ കൂടെനിർത്തേണ്ടേ?അവരെ അകറ്റി നിർത്തിയാൽ ആരാണ് ബാക്കി' എന്ന് ചോദിച്ച് കൊണ്ട് ശശി തരൂർ ഒരു ട്വീറ്റ് കൂടി പങ്കുവച്ചിരുന്നു.
What is going on in J&K? Why would leaders be arrested overnight while having done no wrong? If Kashmiris are our citizens &their leaders our partners, surely the mainstream ones must be kept on board while we act against terrorists & separatists? If we alienate them, who’s left?
— Shashi Tharoor (@ShashiTharoor) August 4, 2019
അതേസമയം കാശ്മീരിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമായിത്തുടങ്ങിയെന്നാണ് ഈ സംഭവത്തോട് ബോളിവുഡ് താരം അനുപം ഖേറിന്റെ പ്രതികരണം.
Kashmir Solution has begun.🇮🇳
— Anupam Kher (@AnupamPKher) August 4, 2019
ഞായറാഴ്ച അർദ്ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗറി, ഉധംപൂർ ജില്ലകളിലും കാശ്മീര്‍ താഴ്‌വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുയോഗങ്ങളും റാലികളും നിരോധിച്ചു.
തന്നെ വീട്ടുതടങ്കലിലാക്കിയതായി വിശ്വസിക്കുന്നു എന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. ഒമറിന്റെ ട്വീറ്റ്മെഹബൂബ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ജമ്മുകാശ്മീരിൽ മൊബൈൽ ഇന്റെർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിറുത്തിവെച്ചു. അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ തീവ്രവാദികൾ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി