രണ്ട് ദിവസം മുമ്പാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന യുവ ഐ.എ.എസ് ഓഫീസർ ഓടിച്ച വാഹനമിടിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്. സിനിമതാരം അനി ഷാജി കൈലാസ് അവതരിപ്പിക്കുന്ന പാചക പരിപാടിയിൽ അതിഥിയായെത്തിയപ്പോൾ വാഹനാപകടത്തെപ്പറ്റി ഇയാൾ പറയുന്ന ചില വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
'നാളെ ഞാൻ കോടതിയിൽ പോകേണ്ടിവരും എന്നോർത്ത് പലരും ചെയ്യില്ല. അങ്ങനെയൊരു പ്രശ്‌നം കേരളത്തിലില്ല. നമ്മളയാളെ കൊണ്ടുപോയില്ലെങ്കിലും കേസിൽപ്പെടും. എല്ലാ മുക്കിലും മൂലയിലും ക്യാമറയും എല്ലാ കടകളിലും സിസിടിവിയുമൊക്കയുള്ള കാലമാണ്. സാക്ഷികളുണ്ടാകും. എങ്ങനെയായാലും നമ്മൾ പെടും. അയാളുടെ ജീവൻ രക്ഷപ്പെട്ടാൽ നമ്മുടെ കുറ്റത്തിന്റെ ആഴം കുറയും.ഒരു ചെറിയ എല്ല് ഒടിയുന്നതും. അയാൾ മരിച്ച് പോകുന്നതും രണ്ടും രണ്ടാണ്. അയാളെ ആശുപത്രിയിൽ കൊണ്ടുപോയി രക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മളാണ് ഇടിച്ചതെങ്കിൽ. ആദ്യം തന്നെ എടുത്ത് കൊണ്ടുപോകണം.' അറംപറ്റിയ വാക്കുകൾ എന്നാണ് ഇതിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.