ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണിയിപ്പോൾ കാശ്മീരിൽ സൈനിക സേവനം നടത്തുകയാണ്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണലായ എം.എസ്. ധോണി സൈനികർക്കൊപ്പം വോളിബോൾ കളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ക്രിക്കറ്റ് മാത്രമല്ല വോളിബോൾ കളിക്കാനും ധോണിക്ക് നന്നായറിയാം എന്നാണ് വീഡിയോ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത്.ഈ മാസം 15വരെയാണ് താരം കാശ്മീരിൽ സേവനം നടത്തുക. ദിവസങ്ങൾക്ക് മുമ്പ് സഹപ്രവർത്തകരായ സൈനികർക്ക് ക്രിക്കറ്റ് ബാറ്റിൽ ഒപ്പിട്ട് നൽകുന്ന ധോണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Lt. Colonel Mahendra Singh Dhoni spotted playing volleyball with his Para Territorial Battalion!💙😊
— MS Dhoni Fans Official (@msdfansofficial) August 4, 2019
Video Courtesy : DB Creation #IndianArmy #MSDhoni #Dhoni pic.twitter.com/H6LwyC4ALb
യുവതാരങ്ങൾക്കായി വഴിമാറിക്കൊടുക്കണമെന്ന് ഗൗതം ഗംഭീർ ഉൾപ്പെടെയുള്ള താരങ്ങൾ ധോണിയോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു സൈനിക സേവനത്തിന് പോകാൻ ധോണി തീരുമാനിക്കുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ട്വന്റി 20യിലും അടുത്തവർഷത്തെ ഐ.പി.എൽ മത്സരങ്ങളിലും ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.