mehabuba-mufthi

ന്യൂഡൽഹി: കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രണ്ടാം മോദി സർക്കാരിന്റെ നീക്കത്തിനെതിരെ രാഷ്ട്രത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്. കാശ്‌മീരിന് നൽകിയ വാഗ്ദ്ധാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്ന് മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് മുഫ്തി വ്യക്തമാക്കി. 1947ലെ രണ്ട് രാജ്യമെന്ന ആശയത്തെ എതിർത്ത് ഇന്ത്യക്കൊപ്പം നിൽക്കാം എന്ന കാശ്‌മീരിലെ നേതാക്കളുടെ തീരുമാനം തിരിച്ചടിച്ചിരിക്കുകയാണ്. 370ാം അനുഛേദം റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്', മുഫ്തി ട്വിറ്ററിൽ കുറിച്ചു.