തിരുവനന്തപുരം: സംഗീത കോളേജ് പരിസരങ്ങളിലും ജാസ് ഹോട്ടലിന് സമീപത്തുള്ള പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തന്റെ ഫണ്ടിൽ നിന്നു 12 ലക്ഷം രൂപ അനുവദിച്ചതായി വി.എസ്.ശിവകുമാർ എം.എൽ.എ അറിയിച്ചു. ഈസ്റ്റ് തമ്പാനൂർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും കുടുംബാംഗങ്ങളെയും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കണ്ടാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുപുറമേ മോഡൽ സ്‌കൂൾ സംഗീത കോളേജ് റോഡിലും പി.ആർ.എസ് അപ്പാർട്ട്‌മെന്റിന് സമീപത്തെ ഇടവഴിയിലും റോഡ് മുറിച്ച് പുതിയ ലൈനുകൾ സ്ഥാപിച്ച് താത്കാലികമായി അധികം ജലം എത്തിക്കുന്നതിനും വാട്ടർ അതോറിട്ടിയോട് എം.എൽ.എ നിർദ്ദേശിച്ചു. യോഗത്തിൽ വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർ ആർ.വി.സന്തോഷ് കുമാർ, എം.ശ്രീകണ്ഠൻ നായർ, ആർ.ഹരികുമാർ, അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ, സെക്രട്ടറി രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.