ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനം - 2019
എസ്.സി/എസ്.ടി. സ്‌പോട്ട് അലോട്ട്‌മെന്റ് 13-ന് സെനറ്റ് ഹാളിൽ
2019-20-ലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. വിദ്യാർത്ഥികൾ സർവകലാശാല സെനറ്റ് ഹാളിൽ 13-ന് ഹാജരാകണം. രാവിലെ ഒമ്പത് മുതൽ 11 വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി. വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. നിലവിൽ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന ആർക്കും തന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ പ്രത്യേക സമയം അനുവദിക്കുന്നതല്ല. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷൻ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. രജിസ്‌ട്രേഷൻ സമയത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും സർവകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക.
അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ തന്നെ പ്രവേശന ഫീസ് (310/- രൂപ) ഒടുക്കണം. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ കോളേജിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ നിർബന്ധമായും ഹാജരാക്കണം. പ്രവേശന ഫീസായ 310/- രൂപ മുമ്പ് ഒടുക്കിയിട്ടുള്ളവർ വീണ്ടും ഒടുക്കേണ്ട. അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് കൈവശം സൂക്ഷിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ. സ്‌പോട്ട് അലോട്ട്മെന്റിനായി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ടതില്ല.
എസ്.സി/എസ്.ടി.മേഖലാതല സ്‌പോട്ട് അലോട്ട്‌മെന്റ്
2019-20-ലെ ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാതലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ സർവകലാശാല സെനറ്റ് ഹാളിൽ ഏഴിനും കൊല്ലം മേഖലയിലുള്ള കോളേജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ കൊല്ലം എസ്.എൻ. കോളേജിൽ എട്ടിനും ഹാജരാകണം. അടൂർ മേഖലയിലുള്ള കോളേജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ അടൂർ സെന്റ് സിറിൾസ് കോളേജിൽ എട്ടിനും ആലപ്പുഴ മേഖലയിലുള്ള കോളേജുകളിൽ ഓപ്ഷൻ നൽകിയിട്ടുള്ള വിദ്യാർത്ഥികൾ ആലപ്പുഴ എസ്.ഡി.കോളേജിൽഒമ്പതിനും ഹാജരാകണം. രാവിലെ 9 മണി മുതൽ 11 മണി വരെ എസ്.സി./എസ്.ടി. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം http://admissions.keralauniversity.ac.inൽപ്രസിദ്ധീകരിക്കും.
രജിസ്‌ട്രേഷൻ സമയത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും സർവകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ.
അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ട പ്രവേശന ഫീസ് (940/- രൂപ) കൈയിൽ കരുകതണം. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ രജിസ്‌ട്രേഷൻ ഫീസായ 220/- രൂപയും ഒടുക്കണം. ഇതിനായി കൂടുതൽ സമയം അനുവദിക്കുന്നതല്ല. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ കോളേജിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ നിർബന്ധമായും ഹാജരാക്കണം. പ്രവേശന ഫീസായ 940/- രൂപ മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും തുക ഒടുക്കേതില്ല. ആയതിനാൽ അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കണം. സ്‌പോട്ട് അലോട്ട്മെന്റിനായി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ട.
ടൈംടേബിൾ
2019 ആഗസ്റ്റിൽ നടത്തുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) (2014 സ്‌കീം - റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാതീയതി
നാലാം സെമസ്റ്റർ സി.ബി.സി.എസ് 7 ന് നടത്താനിരുന്ന SN 1431 –Correction and Translation (Nyaya) SS 1431 – Poetics III, SV 1431 – Poetics in Sanskrit & Sanskrit Literature, SY 1431 – Liberal Interprepation of Panini, SJ 1431 – Thamboola Vicharah (2013, 14 & 15 Admissions), SJ 1431 – Bhugola Parijnanam (2016 Admission onwards) എന്നീ പരീക്ഷകൾ 9 ന് 2 മുതൽ 5 വരെ നടത്തും.
ഓൺലൈൻ രജിസ്‌ട്രേഷൻ
ബി.എ എസ്.ഡി.ഇ ബിരുദ (2017 അഡ്മിഷൻ) മൂന്നും നാലും സെമസ്റ്റർ പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 3 മുതൽ ആരംഭിക്കും.
പരീക്ഷാ ഫലം
ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (2014 & 2011 സ്‌കീം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഒന്നും രണ്ടും സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. ഒന്നാം വർഷ എം.വി.എ (പെയിന്റിംഗ്) നാലാം വർഷ എം.വി.എ (പെയിന്റിംഗ് ആൻഡ് ആർട്ട് ഹിസ്റ്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ അപേക്ഷിക്കാം.
സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം
സർവകലാശാല ഹോസ്റ്റലുകളിലേയ്ക്ക് 2019 - 20 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത്, ബി.പി.എൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത എന്നാൽ ബി.പി.എൽ സംവരണത്തിന് അർഹതയുളള വിദ്യാർത്ഥികൾക്ക് 7ന് വൈകുന്നേരം 5 വരെ പ്രൊഫൈലിൽ ബി.പി.എൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം. പുതുക്കിയ ലിസ്റ്റ് 9 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി ഫെബ്രുവരി 2019, എട്ടാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി ഡിസംബർ 2018, എട്ടാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം ഡിസംബർ 2018, എട്ടാം സെമസ്റ്റർ ബി.ടെക് യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം ഏപ്രിൽ 2019, ആറാം സെമസ്റ്റർ ബി.ടെക് യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം മാർച്ച് 2019 എന്നീ 2013 സ്കീമിലുളള ബി.ടെക് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ VII)ആഗസ്റ്റ് 6 മുതൽ 9 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
സീറ്റ് ഒഴിവ്
കാര്യവട്ടത്തെ എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്‌ടോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) (ഒപ്‌ടോ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്‌മെന്റ്), എം.ടെക് ടെക്നോളജി മാനേജ്മെന്റ് (ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ്), എം.ടെക് കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റ്) എന്നീ പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 9 ന് രാവിലെ 10.00ന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.
അപേക്ഷ ക്ഷണിക്കുന്നു
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിന് 2019 - 20 ലേക്കുളള അഡ്മിഷന് വേണ്ടിയുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എൻവയോൺമെന്റ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് ഇവയിൽ ഏതിലെങ്കിലും പി.ജി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 ഫോൺ: 0471 2308214. വിശദവിവരങ്ങൾക്ക്: www.cgist.ac.in
കേരള സർവകലാശാലയിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് പൊളിറ്റിക്കൽ സയൻസിൽ ആരംഭിച്ച പബ്ലിക് അഡ്മിനിസ്ട്രേഷൻ എം.എ കോഴ്സുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. ജൂണിൽ തുടങ്ങിയ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ മൂന്നു പേപ്പറുകളും എം.എ പൊളിറ്റിക്കൽ സയൻസിന്റേത് തന്നെയാണ്. ബാക്കിയുളള ഒരു പേപ്പർ മാത്രമാണ് വ്യത്യസ്തമായിട്ടുളളത്. മുഴുവൻ പേപ്പറുകളും പഠിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിലുണ്ട്. സിലബസുൾപ്പെടെ കോഴ്സ് നടത്തുന്നതിനാവശ്യമായ എല്ലാ അക്കാദമിക നടപടികളും നിയമപരമായിതന്നെ പൂർത്തീകരിച്ചിട്ടുമുണ്ട്. ക്ലാസുകൾ നടത്താനാവശ്യമായ അഡീഷണൽ ഫാക്കൽറ്റി സംവിധാനം കോൺട്രാക്ട് അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്നതിനുളള നടപടികൾ സർവകലാശാല സ്വീകരിച്ചിട്ടുണ്ട്. വസ്തുതകൾ തിരിച്ചറിയാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത് നീതിയല്ലെന്നും സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.