loksabha-election-

ന്യൂഡൽഹി: ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിന് പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതിന്റെ ആവശ്യമില്ല. എന്നാൽ ജമ്മുകാശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമായും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശവുമാക്കിയ കേന്ദ്ര നടപടിക്ക് പാർലമെന്റിന്റെ അനുമതി വേണം. സംസ്ഥാന പുനർ നിർണയ ബിൽ ഇരുസഭകളും പാസാക്കിയാലേ വിഭജനം നിയമപ്രകാരം പൂർണമാകൂ. രാജ്യസഭ ബിൽ പാസാക്കി. ലോക്‌സഭയിൽ സർക്കാരിന് കൃത്യമായ ഭൂരിപക്ഷമുള്ളതിനാൽ ഒരു ആശങ്കയും വേണ്ട.

ഗവർണറുടെ അംഗീകാരം വേണം

ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിന് ആധാരം ആർട്ടിക്കിൾ 370 ന്റെ മൂന്നാമത്തെ ഉപവകുപ്പാണ്. ഇതേവകുപ്പിൽ മറ്റൊരു നിബന്ധനയുണ്ട്.പ്രത്യേകപദവി റദ്ദാക്കുന്നതിന് സംസ്ഥാന നിയമസഭയുടെ അംഗീകാരം നേടണമെന്നാണത്. എന്നാൽ നിലവിൽ നിയമസഭ നിലവിലില്ലാത്തതിനാൽ ഗവർണർക്കാണ് അധികാരം. ഗവർണർ അംഗീകരിച്ചാൽ മതി.