police

തിരുവനന്തപുരം: തലസ്ഥാനത്ത് മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്.ഐയെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ക്രെെം എസ്.ഐ ജയപ്രകാശിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതിചേർക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന നടത്തുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പരിശോധനാഫലം പൊലീസിന് കൈമാറി. എന്നാൽ ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ശ്രീറാമിൽ നിന്ന് രക്തം ശേഖരിച്ച സംഭവം വിവാദമായിരുന്നു